ലോകത്താദ്യമായി വയര്‍ലസ് ചാര്‍ജിംഗ് ലാപ്‌ടോപുമായി ഡെല്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂയോര്‍ക്ക്: (www.kvartha.com 13.07.2017) അനുദിനം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ ലോകപ്രശസ്ത കമ്പ്യൂട്ടര്‍ നിര്‍മാതാക്കളായ ഡെല്‍ പുതിയ ചരിത്രം സൃഷ്ടിക്കുന്നു. വയര്‍ലസ് ചാര്‍ജിംഗ് ലാപ്‌ടോപുമായാണ് ഡെല്‍ ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്.

ലോകത്താദ്യമായി വയര്‍ലസ് ചാര്‍ജിംഗ് ലാപ്‌ടോപുമായി ഡെല്‍

ഡെല്ലിന്റെ ഏറ്റവും പുതിയ മോഡലായ ഡെല്‍ ലാറ്റിറ്റിയൂഡ് 7285 ആണ് വയര്‍ലസ് ചാര്‍ജിംഗ് സംവിധാനത്തോടെ അമേരിക്കയില്‍ ലോഞ്ച് ചെയ്തത്. ലാപ്‌ടോപിന്റെ കീബോര്‍ഡാണ് വയര്‍ലെസ് പോര്‍ട്ടബിള്‍ ചാര്‍ജിംഗ് ഡിവൈസ് ആയി പ്രവര്‍ത്തിക്കുക. ബിസിനസ് ക്ലാസ് ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ഡെല്‍ പുതിയ പരിഷ്‌കാരവുമായി ഡെല്‍ ലാറ്റിറ്റിയൂഡ് 7285 അവതരിപ്പിച്ചത്.

ദീര്‍ഘദൂര യാത്ര ചെയ്യുമ്പോള്‍ ലാപ്‌ടോപ് ചാര്‍ജ് ചെയ്യുന്നതിനായി ബുദ്ധിമുട്ട് നേരിടുന്നവര്‍ക്ക് വയര്‍ലസ് സംവിധാനം ഏറെ ഗുണം ചെയ്യുമെന്ന് കമ്പനി വൃത്തങ്ങള്‍ പറഞ്ഞു. ഡെല്ലിന്റെ ഏറ്റവും കനം കുറഞ്ഞതും ഭാരം കുറഞ്ഞതുമായ സീരിസ് ആണിതെന്നും കമ്പനി അവകാശപ്പെടുന്നു.

igzo 3k സ്‌ക്രീന്‍, 22wh പവര്‍ ചാര്‍ജിംഗ് ഡിവൈസ്, ഇന്റല്‍ കോര്‍ ഐ പ്രോസസര്‍, വിന്‍ഡോസ് 10 പ്രോ ഒഎസ്, 8 ജിബി റാം, 256 ജിബി ഹാര്‍ഡ് ഡ്രൈവ് തുടങ്ങിയവ ലാറ്റിട്യൂഡ് 7258 മികവുറ്റതാക്കുന്നു. ഇന്‍ഫ്രാറെഡ് ക്യാമറ, ഗൂഗിള്‍ ഹലോ പാസ് വേര്‍ഡ് സംവിധാനവും ഇതില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. ആവശ്യമെങ്കില്‍ ലാപ്‌ടോപ് ടാബ്‌ലെറ്റാക്കി മാറ്റാമെന്നതാണ് മറ്റൊരു പ്രത്യേകത.

1789 ഡോളറാണ് (ഏകദേശം 1,15,000 ഇന്ത്യന്‍ രൂപ) ലാറ്റിട്യൂഡ് 7285ന്റെ യു എസ് മാര്‍ക്കറ്റ് വില. ഡെല്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ വില്‍പന ഉടന്‍ തുടങ്ങുമെന്നാണ് വിവരം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : New York, World, Technology, America, Business, Dell's latest laptop is the world's first that can charge wirelessly.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia