ADVERTISEMENT
മുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശ് ജനത യാചകരെന്ന തരത്തിലുള്ള അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് കോണ്‍ഗ്രസ് യുവനേതാവ് രാഹുല്‍ ഗാന്ധിക്കെതിരേ കേസ്. ശിവസേനാ പ്രവര്‍ത്തകനായ സഞ്ജയ് ശര്‍മയാണ് രാഹുലിനെതിരേ പ്രാദേശിക കോടതിയില്‍ പരാതി നല്‍കിയത്. ഫല്‍പൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്യവേയായിരുന്നു രാഹുലിന്റെ വിവാദ പരാമര്‍ശം.
യുപിയിലെ ജനങ്ങള്‍ മഹാരാഷ്ട്രയില്‍ തൊഴിലിനായി എത്ര നാള്‍ യാചിക്കുമെന്നും പഞ്ചാബില്‍ തൊഴിലാളികളായി എത്ര നാള്‍ കഴിയുമെന്നും രാഹുല്‍ പ്രസംഗത്തിനിടെ ചോദിച്ചിരുന്നു. പരാമര്‍ശം മറ്റുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ ഏറ്റുപിടിച്ചതോടെ വന്‍വിവാദമായി മാറിയിരുന്നു.
Keywords: Defamation Case,Rahul Gandhi,Muzaffarnagar, World
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
