ടെഹ്‌റാന്‍: (www.kvartha.com 25.11.2016) ഇറാനില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 40 പേര്‍ മരിച്ചു. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനില്‍ നിന്നും 250 കിലോ മീറ്റര്‍ അകലെയുള്ള സെമ്‌നാന്‍ പ്രവിശ്യയിലാണ് അപകടമുണ്ടായത്. 100 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇതില്‍ പലരുടെയും നില ഗുരുതരമാണ്. മരണ സംഖ്യ ഉയരാനാണ് സാധ്യത.
പരിക്കേറ്റവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനില്‍ മറ്റൊരു ട്രെയിന്‍ ഇടിക്കുകയായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഇടിയുടെ ആഘാതത്തില്‍ രണ്ട് ബോഗികള്‍ക്ക് തീപിടിച്ചതായും ഇതാണ് മരണ സംഖ്യ ഉയരാന്‍ കാരണമെന്നും റിപോര്‍ട്ടുകളുണ്ട്.
അപകടത്തില്‍ പെട്ട ഒരു ട്രെയ്‌നില്‍ 400 പേരാണ് ഉണ്ടായിരുന്നത്. അതേസമയം സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനില്‍ എത്രപേരാണ് ഉണ്ടായിരുന്നതെന്ന വിവരം അറിവായിട്ടില്ല.
Keywords : Iran, Accident, Death, Injured, World, Deadly train crash in Iran.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.