Violence | ഇസ്ലാമാബാദിൽ രക്തച്ചൊരിച്ചിൽ; ഇമ്രാന്‍ ഖാന്റെ മോചനം ആവശ്യപ്പെട്ട് വമ്പൻ പ്രതിഷേധം; നേരിടാൻ സർക്കാർ; പാകിസ്താനില്‍ സംഭവിക്കുന്നത് 

 
Deadly Clashes in Islamabad as Protests for Imran Khan's Release Turn Violent
Watermark

Photo Credit: Screenshot from a X video by PTI

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● കണ്ണീര്‍ വാതക പ്രയോഗവും വെടിവയ്പ്പും അറസ്റ്റും.
● 4 സുരക്ഷാ ഉദ്യോഗസ്ഥരും 2 പിടിഐ അനുഭാവികളും കൊല്ലപ്പെട്ടു.
● പ്രതിഷേധക്കാര്‍ റെഡ് സോണിലേക്ക് കടന്നു.
● 'ഡു-ഓര്‍-ഡൈ' പ്രതിഷേധത്തിന് തുടക്കം.

ഇസ്ലാമാബാദ്: (KVARTHA) ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ മോചിപ്പിക്കണമെന്ന ആവശ്യപ്പെട്ട് നടന്ന പ്രതിഷേധം അക്രമാസക്തമായി മാറിയതിന് പിന്നാലെ അർധരാത്രിയിൽ റെയ്‌ഡുമായി പാകിസ്താൻ സർക്കാരിന്റെ നടപടി. നിരവധി പ്രതിഷേധക്കാരെ ചൊവ്വാഴ്ച രാത്രി പാകിസ്താൻ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. 

Aster mims 04/11/2022

പ്രതിഷേധക്കാരെ ഒഴിപ്പിച്ചുവെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. എന്നാൽ തങ്ങൾ പിന്നോട്ടില്ലെന്ന് പ്രതിഷേധക്കാരും പറയുന്നു. ചൊവ്വാഴ്ച ഇമ്രാൻ ഖാന്റെ പാർട്ടിയായ പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) അനുയായികൾ നടത്തിയ പ്രതിഷേധത്തിൽ പൊലീസുമായി ഏറ്റുമുട്ടൽ ഉണ്ടായി. ഈ സംഘർഷത്തിൽ നാല് സുരക്ഷാ ഉദ്യോഗസ്ഥരും രണ്ട് പിടിഐ അനുഭാവികളും കൊല്ലപ്പെട്ടതായി ഡോൺ റിപ്പോർട്ട് ചെയ്തു.


പിടിഐ അനുഭാവികള്‍ ഇമ്രാനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വടക്കുപടിഞ്ഞാറ് നിന്ന് ആരംഭിച്ച ലോംഗ് മാര്‍ച്ചില്‍ ഞായറാഴ്ച മുതല്‍ ഇസ്ലാമാബാദില്‍ സംഘര്‍ഷം പുകയുകയാണ്. ഖൈബര്‍ പഖ്തൂണ്‍ഖ്വ മുഖ്യമന്ത്രി അലി അമിന്‍ ഗന്ധാപൂരിന്റെ നേതൃത്വത്തില്‍ പിടിഐ റാലി ചൊവ്വാഴ്ച ഇസ്ലാമാബാദില്‍ പ്രവേശിച്ചതോടെ, ഇമ്രാന്‍ ഖാനെ ജയിലില്‍ നിന്ന് മോചിപ്പിക്കുന്നതിനുള്ള സുപ്രധാനമായ 'ഡു-ഓര്‍-ഡൈ' പ്രതിഷേധത്തിന് തുടക്കമായി.


ഒരു വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന ഇമ്രാന്‍ ഖാന്‍ 150 ലധികം ക്രിമിനല്‍ കുറ്റങ്ങള്‍ നേരിടുന്നു, ഇത് രാഷ്ട്രീയ പ്രേരിതമാണെന്ന് പിടിഐ ആരോപിക്കുന്നു. ഇമ്രാന്‍ ഖാന്റെ ഭാര്യ ബുഷ്റ ബീബിയും  പ്രകടനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഇമ്രാന്‍ ഖാനെ മോചിപ്പിക്കുന്നതുവരെ ഇവിടെ തങ്ങുമെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. എന്നാൽ മരണങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിഷേധം അവസാനിപ്പിക്കാൻ ഇമ്രാൻ ഖാൻ നിർദേശം നൽകിയതായി സൂചനയുണ്ട്.

 


രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തുന്നതിനൊപ്പം വെള്ളിയാഴ്ച മുതല്‍ 4000-ത്തിലധികം പിടിഐ അനുഭാവികളെ അറസ്റ്റ് ചെയ്തു. പിടിഐ പ്രധാനമായും ആശ്രയിക്കുന്ന വാട്സ്ആപ്പ് പോലുള്ള പ്ലാറ്റ്ഫോമുകളെ ഇത് ഗുരുതരമായി ബാധിച്ചു. വിപിഎന്‍ ഉപയോഗിച്ചിട്ടും എക്‌സ് (മുമ്പ് ട്വിറ്റര്‍) പോലുള്ള മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കാന്‍ കഴിയാത്ത വിധം തടഞ്ഞിരിക്കുകയാണ്.


കഴിഞ്ഞ ആഴ്ച, ഒരു കോടതി ഇസ്ലാമാബാദില്‍ പൊതു റാലികള്‍ നിരോധിച്ചിരുന്നു. കണ്ടെയ്‌നര്‍ ലോറികള്‍ കൊണ്ട്  ഉപയോഗിച്ച് തലസ്ഥാനത്തേക്കുള്ള പ്രധാന റോഡുകള്‍ തടഞ്ഞതോടെ യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. പ്രതിഷേധങ്ങള്‍ പാകിസ്താനിലെ സാമ്പത്തിക സ്ഥിതിയും കൂടുതല്‍ വഷളാക്കിയിരിക്കുകയാണ്. രാഷ്ട്രീയ പ്രശ്നങ്ങള്‍ കാരണം നിക്ഷേപകര്‍ ആശങ്കപ്പെട്ടതിന്റെ ഫലമായി പാകിസ്ഥാന്‍ സ്റ്റോക്ക് എക്‌സ്ചേഞ്ചിന് ചൊവ്വാഴ്ച 1.7 ബില്യണ്‍ ഡോളറിന്റെ നഷ്ടം സംഭവിച്ചു.

#Pakistan, #ImranKhan, #protests, #Islamabad, #politicalcrisis, #violence


 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script