ലിബിയയില്‍ ജനങ്ങള്‍ ആയുധങ്ങള്‍ തിരിച്ചേല്‍പിക്കണമെന്ന് അന്ത്യശാസനം
Dec 7, 2011, 09:33 IST
ADVERTISEMENT
ട്രിപ്പോളി: ലിബിയയിലെ ജനങ്ങളുടെ കൈവശമുള്ള ആയുധങ്ങള്‍ ഡിസംബര്‍ അവസാനത്തോടെ പുതിയ ഭരണനേതൃത്വത്തിന് കൈമാറണമെന്ന്‍ അന്ത്യശാസനം. ലിബിയന്‍ ഭരണാധികാരിയായിരുന്ന മുവമ്മര്‍ ഗദ്ദാഫിയെ രക്തരൂക്ഷിതമായ പ്രക്ഷോഭത്തിലൂടെ വധിച്ച് സ്വാതന്ത്ര്യം കൈവരിച്ചിട്ടും ജനങ്ങളുടെ കൈവശമുള്ള ആയുധങ്ങള്‍ പിടിച്ചെടുക്കാന്‍ വിമതസേനയ്ക്ക് കഴിഞ്ഞിട്ടില്ല. പ്രക്ഷോഭകാലത്ത് ജനങ്ങള്‍ക്ക് നല്‍കിയ ആയുധങ്ങളില്‍ 75 ശതമാനവും കൈവശം വച്ചിരിക്കുന്നത് തൊഴില്‍ രഹിതരാണെന്നുള്ളത് ഭരണനേതൃത്വത്തെ കുഴയ്ക്കുന്ന വിഷയമാണ്. ബലപ്രയോഗത്തിലൂടെയോ നിയമനിര്‍മ്മാണത്തിലൂടേയോ ആയുധങ്ങള്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചാല്‍ പ്രശ്നം ഗുരുതരമായാലോ എന്ന ആശങ്കയിലാണ് അധികാരികള്‍. ഇതിനിടെ, ഗദ്ദാഫിക്കെതിരെ പോരാട്ടം നടത്തിയവര്‍ക്കു തൊഴില്‍ നല്‍കുമെന്ന് ഇടക്കാല പ്രധാനമന്ത്രി അബ്ദല്‍ റഹീം അല്‍ കെയ്ബ് ഉറപ്പുനല്‍കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

