ലിബിയയില്‍ ജനങ്ങള്‍ ആയുധങ്ങള്‍ തിരിച്ചേല്‍പിക്കണമെന്ന് അന്ത്യശാസനം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ലിബിയയില്‍ ജനങ്ങള്‍ ആയുധങ്ങള്‍ തിരിച്ചേല്‍പിക്കണമെന്ന് അന്ത്യശാസനം
ട്രിപ്പോളി: ലിബിയയിലെ ജനങ്ങളുടെ കൈവശമുള്ള ആയുധങ്ങള്‍ ഡിസംബര്‍ അവസാനത്തോടെ പുതിയ ഭരണനേതൃത്വത്തിന്‌ കൈമാറണമെന്ന്‍ അന്ത്യശാസനം. ലിബിയന്‍ ഭരണാധികാരിയായിരുന്ന മുവമ്മര്‍ ഗദ്ദാഫിയെ രക്തരൂക്ഷിതമായ പ്രക്ഷോഭത്തിലൂടെ വധിച്ച് സ്വാതന്ത്ര്യം കൈവരിച്ചിട്ടും ജനങ്ങളുടെ കൈവശമുള്ള ആയുധങ്ങള്‍ പിടിച്ചെടുക്കാന്‍ വിമതസേനയ്ക്ക് കഴിഞ്ഞിട്ടില്ല. പ്രക്ഷോഭകാലത്ത് ജനങ്ങള്‍ക്ക് നല്‍കിയ ആയുധങ്ങളില്‍ 75 ശതമാനവും കൈവശം വച്ചിരിക്കുന്നത് തൊഴില്‍ രഹിതരാണെന്നുള്ളത് ഭരണനേതൃത്വത്തെ കുഴയ്ക്കുന്ന വിഷയമാണ്‌. ബലപ്രയോഗത്തിലൂടെയോ നിയമനിര്‍മ്മാണത്തിലൂടേയോ ആയുധങ്ങള്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചാല്‍ പ്രശ്നം ഗുരുതരമായാലോ എന്ന ആശങ്കയിലാണ്‌ അധികാരികള്‍. ഇതിനിടെ, ഗദ്ദാഫിക്കെതിരെ പോരാട്ടം നടത്തിയവര്‍ക്കു തൊഴില്‍ നല്‍കുമെന്ന് ഇടക്കാല പ്രധാനമന്ത്രി അബ്ദല്‍ റഹീം അല്‍ കെയ്ബ് ഉറപ്പുനല്‍കിയിട്ടുണ്ട്.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script