ദാവൂദ് ഇബ്രാഹീമിനെ പാക്കിസ്ഥാന്‍ അജ്ഞാത കേന്ദ്രത്തിലേയ്ക്ക് മാറ്റി

 


കറാച്ചി: (www.kvartha.com 24.08.2015) അധോലോക നായകന്‍ ദാവൂദ് ഇബ്രാഹീമിനെ പാക് രഹസ്യാന്വേഷണ ഏജന്‍സി അജ്ഞാത കേന്ദ്രത്തിലേയ്ക്ക് മാറ്റിയതായി റിപോര്‍ട്ട്. ഇന്ത്യ ടുഡേയാണ് ഇത് സംബന്ധിച്ച റിപോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 2.30ന് പാക് സൈനീക വാഹനത്തിലായിരുന്നു ദാവൂദിനെ മാറ്റിയതെന്നും റിപോര്‍ട്ടിലുണ്ട്. വടക്കന്‍ പാക്കിസ്ഥാനിലെ മുറെയിലേയ്ക്കാണ് മാറ്റം.

താമസം മാറിയതിന് പിന്നാലെ ദാവൂദിന്റെ ടെലഫോണ്‍ നമ്പറുകളെല്ലാം അധികൃതര്‍ ഡിസ്‌കണക്റ്റ് ചെയ്തു. ദാവൂദിനൊപ്പം ഭാര്യ, ഇളയ മകള്‍, ഇളയ സഹോദരന്‍ അനീസ്, അയാളുടെ കുടുംബാംഗങ്ങളുമുണ്ട്.

പാക് അഫ്ഗാന്‍ അതിര്‍ത്തി പ്രദേശത്താണ് മുറെ. പതിനഞ്ച് ദിവസങ്ങള്‍ക്ക് മുന്‍പ് വരെ ദാവൂദും കുടുംബവും കറാച്ചിയിലുണ്ടായിരുന്നു. ഒരു മാസത്തില്‍ കൂടുതല്‍ ദാവൂദ് ഒരു താമസ സ്ഥലത്തും തങ്ങാറില്ലെന്നും റിപോര്‍ട്ട് പറയുന്നു.

ദാവൂദ് ഇബ്രാഹീമിനെ പാക്കിസ്ഥാന്‍ അജ്ഞാത കേന്ദ്രത്തിലേയ്ക്ക് മാറ്റി


SUMMARY: Underworld don Dawood Ibrahim has been shifted from port city of Karachi to Murre in northern Pakistan about a fortnight ago, media reported.

Keywords: Dawood Ibrahim, Pakistan, Shifted, Karachi,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia