ഫേസ്ബുക്കില്‍ വായ് മൂടിക്കെട്ടിയ മകളുടെ ഫോട്ടോ; 21കാരനായ പിതാവിനെതിരെ കേസ്
Dec 22, 2011, 13:29 IST
ADVERTISEMENT
ചിക്കാഗോ: കൈയ്യും കാലും കൂട്ടിക്കെട്ടി, വായ് ടേപ്പുപയോഗിച്ച് ഒട്ടിച്ച മകളുടെ ഫോട്ടൊ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത 21കാരനായ പിതാവിനെതിരെ ചിക്കാഗോ പോലീസ് കേസെടുത്തു. മകളെ ഗാര്‍ഹീക പീഡനത്തിന് ഇരയാക്കുന്നുവെന്നാരോപിച്ചാണ് കേസ്. തന്റെ മകള്‍ തന്നെ അടിക്കുകയോ ഇടിക്കുകയോ ചെയ്താല്‍ മകളുടെ അവസ്ഥ ഇതാണെന്ന അടിക്കുറിപ്പോടെ ഫോട്ടോ അപ് ലോഡ് ചെയ്ത ആന്‍ഡ്രേ ക്യൂറി എന്ന യുവാവിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ ഫോട്ടോ വിവാദമായതിനെത്തുടര്‍ന്ന്‍ ക്യൂറി ഫേസ് ബുക്കില്‍ നിന്നും ഫോട്ടോ നീക്കം ചെയ്തിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

