ക്യൂരിയോസിറ്റി ചൊവ്വയിലിറങ്ങി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ക്യൂരിയോസിറ്റി ചൊവ്വയിലിറങ്ങി
കാലിഫോര്‍ണിയ: നാസയുടെ പര്യവേഷണ വാഹനം ക്യൂരിയോസിറ്റി ചൊവ്വയിലിറങ്ങി. ചൊവ്വാഗ്രഹത്തിലെ ജീവന്റെ സാധ്യതകളെപ്പറ്റിയുള്ള നിര്‍ണായക വിവരങ്ങള്‍ക്ക് വഴികാട്ടിയാകുമെന്ന് കരുതുന്ന ക്യൂരിയോസിറ്റിയുടെ ചൊവ്വായാത്രയെ ഏറെ ആകാംക്ഷയോടെയാണ് ശാസ്ത്രലോകം ഉറ്റുനോക്കുന്നത്.

നാസയുടെ റൊബോട്ടിക് പേടകമാണ് ക്യൂരിയോസിറ്റി. ചൊവ്വയുടെ ഉപരിതലത്തിലെ ഗേല്‍ ഗര്‍ത്തത്തിനു മുകളില്‍ ഇടിച്ചിറങ്ങിയ പേടകം ചൊവ്വയിലെ ജീവന്റെ സാന്നിധ്യത്തെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ലോകത്തെ അറിയിക്കാന്‍ കാരണമാകുമെന്നാണ് കരുതുന്നത്. അതുകൊണ്ട് തന്നെ ക്യൂരിയോസിറ്റി ചൊവ്വോപരിതലത്തില്‍ ഇറങ്ങുന്നതിനെ ബഹിരാകാശ വിസ്മയം എന്നാണ് ശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്നത്. 

ആകാശക്രെയിന്‍ എന്ന ആധുനിക സാങ്കേതികവിദ്യയാണ് ക്യൂരിയോസിറ്റിയുടേത്.ചൊവ്വയിലിറങ്ങുന്നതിന് മുമ്പുള്ള 7 നിമിഷങ്ങള്‍ അതീവ നിര്‍ണായകമയിരുന്നു. 

രണ്ട് വര്‍ഷം നീളുന്ന ദൗത്യത്തില്‍ ചൊവ്വയിലെ ജലസാന്നിധ്യത്തിന്റെ ചരിത്രവും ജീവസാന്നിധ്യത്തിന്റെ സാധ്യതയുമാണ് നാസ കണ്ടെത്താന്‍ ശ്രമിക്കുന്നത്. മണ്ണും പാറയുമെല്ലാം തുരന്നുള്ള പര്യവേഷണത്തില്‍ പ്ലൂട്ടോണിയമാണ് ക്യൂരിയോസിറ്റിയുടെ ഇന്ധനസെല്ലായി പ്രവര്‍ത്തിക്കുക. 250 കോടി ഡോളര്‍ ചെലവഴിച്ച ഈ പര്യവേഷണദൗത്യം ബഹിരാകാശ ചരിത്രത്തിലെ നാഴികക്കല്ലാകുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് ശാസ്ത്രലോകം

English Summery
Curiosity landed in Mars 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia