ഇന്‍ഡ്യയില്‍ നിന്നെത്തുന്നവര്‍ക്ക് ഏര്‍പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി ബ്രിടന്‍

 



ലന്‍ഡന്‍: (www.kvartha.com 05.08.2021) കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്‍ഡ്യയില്‍ നിന്നെത്തുന്നവര്‍ക്ക് ഏര്‍പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ബ്രിടന്‍ ഇളവു വരുത്തി. രണ്ടു ഡോസ് വാക്സീന്‍ സ്വീകരിച്ചതിനു ശേഷം ഇന്‍ഡ്യയില്‍ നിന്നെത്തുന്നവര്‍ക്ക് 10 ദിവസത്തെ ഹോടെല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണെന്ന നിബന്ധന ഒഴിവാക്കി. 

റെഡ് ലിസ്റ്റില്‍ നിന്ന് ഇന്‍ഡ്യയെ ഒഴിവാക്കിയതോടെയാണ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമല്ലാതായത്. ഇതോടെ ഇന്‍ഡ്യയില്‍ നിന്നെത്തുന്നവര്‍ക്ക് ഇനി മുതല്‍ വീടുകളിലോ ഇഷ്ടമുള്ള സ്ഥലത്തോ പത്തു ദിവസം സ്വയം നിരീക്ഷണത്തില്‍ ഇരുന്നാല്‍ മതിയാകും. അഞ്ച് ദിവസത്തിനു ശേഷം നടത്തുന്ന പരിശോധനയില്‍ കോവിഡ് നെഗറ്റീവ് ആയാല്‍ ക്വാറന്റൈന്‍ അവസാനിപ്പിക്കാം.

ഇന്‍ഡ്യയില്‍ നിന്നെത്തുന്നവര്‍ക്ക് ഏര്‍പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി ബ്രിടന്‍

അതേസമയം ഇന്‍ഡ്യയില്‍ നിന്നു പുറപ്പെടുന്നതിനു മുമ്പ് മൂന്നു ദിവസത്തിനുള്ളില്‍ കോവിഡ് ടെസ്റ്റ് നടത്തിയിരിക്കണം. ബ്രിടനില്‍ എത്തിക്കഴിഞ്ഞു ചെയ്യാനുള്ള രണ്ട് കോവിഡ് ടെസ്റ്റുകള്‍ക്കു മുന്‍കൂട്ടി ബുക് ചെയ്യുകയും വേണം.

Keywords:  London, News, World, Britain, COVID-19, Hotel, Health, COVID-19: UK Eases Entry Restrictions From India
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia