Covid Test | ‘കോവിഡ് പരിശോധനയ്ക്ക് ഇനി മൂക്കിലൂടെയുള്ള ടെസ്റ്റ് വേണ്ട'; കണ്ണുനീരിൽ നിന്ന് വൈറസ് കണ്ടെത്താൻ കഴിയുമെന്ന് ശാസ്ത്രജ്ഞർ
Feb 18, 2023, 09:59 IST
സാൻഫ്രാൻസിസ്കോ: (www.kvartha.com) ഒക്യുലാർ സ്വാബ് എടുത്ത കണ്ണുനീർ സാമ്പിളുകളിൽ നിന്ന് കോവിഡ് -19 ന്റെ കൊറോണ വൈറസ് കണ്ടെത്താൻ കഴിയുമെന്ന് യുഎസ് ഗവേഷക സംഘം കണ്ടെത്തി. പുതിയ പഠനത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്. ജേണൽ ഓഫ് ക്ലിനിക്കൽ മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, പരമ്പരാഗത രീതികളിലൂടെ രോഗം സ്ഥിരീകരിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗികളിൽ നിന്നുള്ള സാമ്പിളുകൾ വിശകലനം ചെയ്താണ് ഗവേഷകർ ഈ കണ്ടെത്തൽ നടത്തിയത്.
ഇതിലൂടെ കൊറോണ വൈറസിന്റെ സാന്നിധ്യം 18.2 ശതമാനം സാമ്പിളുകളിൽ കണ്ടെത്തി. ഇത് കോവിഡിന്റെ പരമ്പരാഗത ടെസ്റ്റ് സ്വാബിംഗ് രീതിക്ക് പകരമാകുമെന്ന് വിദഗ്ധർ പറയുന്നു. 'ഞങ്ങൾ രോഗികൾക്ക് അസ്വസ്ഥതയുണ്ടാക്കാതെയാണ് സാമ്പിളുകൾ ശേഖരിച്ചത്. നാസൽ, നാസോഫറിംഗൽ എന്നിവ അരോചകമാണെന്ന് മാത്രമല്ല, ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ, ലൂയിസ് ഫെർണാണ്ടോ മാൻസോണി ലോറൻസൺ പറഞ്ഞു.
61 രോഗികളെ പഠനത്തിനായി തിരഞ്ഞെടുത്തു, അതിൽ 33 പേർക്ക് കൊവിഡ് പോസിറ്റീവ് ആണെന്ന് ആർടി-പിസിആറിന്റെ നാസോഫറിംഗിയൽ സ്വാബ് ടെസ്റ്റിൽ കണ്ടെത്തിയപ്പോൾ 28 പേരുടെ റിപ്പോർട്ടുകൾ നെഗറ്റീവ് ആയിരുന്നു. ഈ രോഗികളുടെയെല്ലാം കണ്ണുനീർ പരിശോധിച്ചു. രോഗിക്ക് ഉയർന്ന വൈറൽ ലോഡ് ഉള്ളപ്പോൾ കണ്ണീരിൽ വൈറസ് കണ്ടെത്താനുള്ള സാധ്യത കൂടുതലാണെന്ന് ഗവേഷണ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു.
Keywords: News, World, COVID-19, Health, Found, Health, virus, hospital, COVID-19 Causing Coronavirus Can Be Detected in Tears Sampled by Ocular Swab: Study.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.