ലൈറ്റ് ഓഫാക്കേണ്ടത് ആരാണ്? ഭാര്യയോ ഭര്‍ത്താവോ? ഇതാ വിവാഹമോചനത്തിലെത്തി നില്‍ക്കുന്ന ദമ്പതികളുടെ പ്രശ്‌നങ്ങള്‍
Jul 23, 2015, 13:05 IST
കെയ്‌റോ: (www.kvartha.com 23.07.2015) നിസാര കാര്യങ്ങള്‍ക്ക് വിവാഹമോചനം തേടുന്ന ദമ്പതികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. കഴിഞ്ഞ ദിവസം വിവാഹമോചനത്തിനായി കോടതിയിലെത്തിയ ഈജിപ്ഷ്യന്‍ ദമ്പതികള്‍ക്ക് പറയാനുണ്ടായ കാര്യങ്ങള്‍ പലരിലും ചിരി പടര്‍ത്തും.
ഒരു വര്‍ഷത്തെ വിവാഹജീവിതത്തിന് ശേഷമാണ് ഭാര്യ ഭര്‍ത്താവില്‍ നിന്നും വിവാഹ മോചനം ആവശ്യപ്പെട്ട് കോടതിയിലെത്തിയത്. ഭൂരിഭാഗം സമയവും താനും ഭര്‍ത്താവും നിസാര കാര്യങ്ങള്‍ക്ക് വഴക്കടിക്കുകയാണെന്ന് ഭാര്യ ഷിരീന്‍ മഹ്‌റൗസ് കോടതിയില്‍ പറഞ്ഞു. ഭര്‍ത്താവിനൊപ്പം ഇനിയും ജീവിക്കാന്‍ ആഗ്രഹമില്ലെന്നും അവര്‍ പറഞ്ഞു.
കിടക്കാന്‍ പോകുന്നതിന് മുന്‍പ് ലൈറ്റ് ആര് ഓഫാക്കണം എന്നതിനെ ചൊല്ലിയും വഴക്കാണ്. കൂടാതെ ഭക്ഷണ കാര്യത്തിലും രാവിലെ എഴുന്നേല്‍ക്കുന്നതിനെ ചൊല്ലിയും പലപ്പോഴും വഴക്കിടാറുണ്ട് ഷിരീന്‍ പറഞ്ഞു. അല്‍ യൗം അല്‍ സബീ പത്രമാണിത് റിപോര്‍ട്ട് ചെയ്തത്.
അതേസമയം ഭര്‍ത്താവായ മുനീര്‍ വിവാഹമോചനത്തിന് വിസമ്മതം പ്രകടിപ്പിച്ചു. വിവാഹശേഷമുള്ള ഭാര്യയുടെ പെരുമാറ്റം തന്നെ ഞെട്ടിച്ചുവെങ്കിലും ഇതൊന്നും വിവാഹമോചനത്തിന് കാരണമാകുന്നില്ലെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു.
24 മണിക്കൂറും ഭാര്യയ്ക്ക് കരച്ചിലാണെന്നും ഭര്‍ത്താവ് പറഞ്ഞു. എന്നാല്‍ ഒരു കാരണവുമില്ലാതെയാണവള്‍ കരയുന്നതെന്നും അയാള്‍ പറയുന്നു.
ജൂലൈ 30നാണ് ഇവരുടെ കേസ് കോടതി തീര്‍പ്പാക്കുക.
SUMMARY: An Egyptian woman took her husband to court to demand divorce just a year after their marriage because of a rift on who should turn the light off before going to bed.
Keywords: Wedding, Divorce, Egypt,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.