കൊവിഡ് 19; അമേരിക്കയില്‍ ഒരു മലയാളി കൂടി മരിച്ചു

 


ADVERTISEMENT


വാഷിംങ്ടണ്‍: (www.kvartha.com 14.04.2020) കൊവിഡ് 19 ബാധിച്ച് അമേരിക്കയില്‍ ഒരു മലയാളി കൂടി മരിച്ചു. പത്തനംതിട്ട വാര്യപുരം സ്വദേശി ജോസഫ് കുരുവിള (68) ആണ് ന്യൂയോര്‍ക്കില്‍ മരിച്ചത്. ഇതോടെ രോഗം ബാധിച്ച് വിദേശത്ത് മരിച്ച മലയാളികളുടെ എണ്ണം 29 ആയി. പത്തനംതിട്ടയില്‍നിന്നുള്ള നാലുപേര്‍ ഇതിനകം കൊവിഡ് ബാധിച്ച് അമേരിക്കയില്‍ മരിച്ചു.

അതേസമയം അമേരിക്കയില്‍ കൊവിഡ് മരണനിരക്ക് ഉയരുകയാണ്. 24 മണിക്കൂറിനിടെ 1,500 ലധികം പേര്‍ മരിച്ചു. രാജ്യത്ത് ആകെ 23,640 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. ഇതുവരെ 5,86,941 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 36,948 പേര്‍ രോഗമുക്തി നേടി.

കൊവിഡ് 19; അമേരിക്കയില്‍ ഒരു മലയാളി കൂടി മരിച്ചു

Keywords:  Washington, News, World, Death, COVID19, Health, Trending, Malayali, America, Coronavirus, Coronavirus; one more malayali died in america
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia