ബ്രിട്ടനില്‍ എല്ലാ റീട്ടൈല്‍ ഷോപ്പുകളും ജൂണ്‍ 15 മുതല്‍ തുറക്കുമെന്ന് പ്രധാനമന്ത്രി
May 26, 2020, 13:51 IST
ADVERTISEMENT
ലണ്ടന്‍: (www.kvartha.com 26.05.2020) ബ്രിട്ടനില്‍ എല്ലാ റീട്ടൈല്‍ ഷോപ്പുകളും ജൂണ്‍ 15 മുതല്‍ തുറക്കുമെന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ടെക്‌സ്‌റ്റൈല്‍ ഷോപ്പുകള്‍ അടക്കം എല്ലാ അപ്രധാന ഷോപ്പുകളും തുറക്കുന്നതോടെ ലോക് ഡൗണ്‍ ഏകദേശം അവസാനിക്കുന്ന അവസ്ഥയിലെത്തും. അധ്യാപക സംഘടനകളുടെ എതിര്‍പ്പ് വകവെക്കാതെ ജൂണ്‍ ഒന്ന് മുതല്‍ സ്‌കൂളുകള്‍ തുറക്കാനുള്ള പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണ്. സ്‌കൂളുകള്‍, ഷോപ്പുകള്‍, പാര്‍ക്കുകള്‍, ബീച്ചുകള്‍ തുടങ്ങി പൊതുജനങ്ങള്‍ കൂട്ടം കൂടി നില്‍ക്കുന്ന സ്ഥലങ്ങള്‍ തുടങ്ങിയവ തുറക്കും.
കുടുംബ സന്ദര്‍ശനങ്ങള്‍ക്കുള്ള വിലക്ക് സര്‍ക്കാര്‍ കഴിഞ്ഞ ആഴ്ച മുതല്‍ എടുത്തു കളഞ്ഞിരുന്നു. കാര്‍ ഷോറൂമുകളും തെരുവ് കച്ചവടങ്ങളും ജൂണ്‍ ഒന്ന് മുതല്‍ തുറന്നു പ്രവര്‍ത്തനം ആരംഭിക്കും. അതേസമയം സിനിമ, സ്‌പോര്‍ട്‌സ് ഇവന്റുകള്‍ തുടങ്ങിയ വിനോദ മേഖലകളില്‍ മാത്രമാണ് ഇനി നിയന്ത്രണങ്ങള്‍ എടുത്തു കളയാന്‍ ബാക്കിയുള്ളത്. രണ്ട് മീറ്റര്‍ സാമൂഹിക അകലം പാലിക്കണമെന്ന വ്യവസ്ഥകള്‍ ഇപ്പോഴും എല്ലാ സ്ഥലങ്ങളിലും ബാധകമാണ്.
Keywords: London, News, World, Prime Minister, Lockdown, shop, Coronavirus lockdown; UK to reopen thousands of shops next month
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

