ഒമര്‍ മതീന് ദാഇഷുമായി ബന്ധമുള്ളതിന് തെളിവില്ലെന്ന് സിഐഎ മേധാവി

 


ADVERTISEMENT

വാഷിംഗ്ടണ്‍: (www.kvartha.com 21.06.2016) ഒമര്‍ മതീന് തീവ്രവാദി സംഘടനയായ ദാഇഷുമായി ബന്ധമുണ്ടെന്നതിന് തെളിവില്ലെന്ന് സിഐഎ മേധാവി ജോണ്‍ ബ്രണ്ണന്‍. സേനേറ്റ് ഇന്റലിജന്‍സ് കമ്മിറ്റിയിലാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്.

ഓര്‍ലാന്റോയിലെ സ്വവര്‍ഗാനുരാഗികളുടെ നിശാക്ലബ്ബില്‍ 49 പേരെ കൊന്നുതള്ളിയ വ്യക്തിയാണ് ഒമര്‍ മതീന്‍. ദാഇഷുമായി ബന്ധമുണ്ടെന്നായിരുന്നു ഒമര്‍ മതീന്‍ ആക്രമണത്തിന് തൊട്ടുമുന്‍പ് പറഞ്ഞത്.

സിഐഎയും മറ്റ് യുഎസ് ഇന്റലിജന്‍സ് ഏജന്‍സികളും കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ അന്വേഷണത്തില്‍ ഒമര്‍ മതീന്‍ 'ഒറ്റപ്പെട്ട ചെന്നായ'യാണെന്ന് കണ്ടെത്തിയിരുന്നു.

ആക്രമണത്തിന് മുന്‍പ് ദാഇഷില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങളോ മറ്റോ ഒമര്‍ മതീന് ലഭിച്ചിട്ടില്ല. അതേസമയം ആക്രമണം ലൈംഗീകതയുമായി ബന്ധപ്പെട്ടാണോ എന്നും സിഐഎ അന്വേഷിക്കുന്നുണ്ട്.

ഒമര്‍ മതീന് ദാഇഷുമായി ബന്ധമുള്ളതിന് തെളിവില്ലെന്ന് സിഐഎ മേധാവി

SUMMARY: WASHINGTON: “Our agency did not find any evidence of connection between Omar Mateen and the militant Islamic State (IS) group”, CIA chief John Brennan told the Senate intelligence committee.

Keywords: WASHINGTON, Agency, Find, Evidence, Connection, Omar Mateen, Militant, Islamic State, IS, CIA chief, John Brennan, Senate intelligence committee.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
kvarthakochi
kvarthakochi

154168 Articles

Tags

Share this story

wellfitindia