ADVERTISEMENT
ബേണ്‍: (www.kvartha.com 20.05.2016) മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ പലവിധമാണ്. സ്വിറ്റ്‌സര്‍ലന്‍ഡിലെ ടാബു ബിക്കിനി കമ്പനിയുടെ വ്യത്യസ്തമായൊരു പരീക്ഷണം വലിയൊരു വിവാദത്തില്‍ എത്തിയിരിക്കുകയാണിപ്പോള്‍. അര്‍ദ്ധനഗ്‌നയായ യുവതി കുരിശിന് ചുവട്ടില്‍ ബിക്കിനി ധരിച്ച് പോസ് ചെയ്ത് നില്‍ക്കുന്ന പരസ്യമാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്.
പരസ്യം നല്‍കിയ ടാബു കമ്പനിക്കെതിരെ ക്രിസ്തുമത വിശ്വാസികളും പുരോഹിതന്മാരും കടുത്ത എതിര്‍പ്പുമായി രംഗത്തെത്തി. മതപരമായ വിശ്വാസത്തെ ഹനിക്കുന്നതാണ് ഈ പരസ്യമെന്ന് സ്വിസ് ഇവാന്‍ജെലിക്കല്‍ അലയന്‍സ് വക്താവായ തോമസ് ഹാനിമാന്‍ പറഞ്ഞു. കമ്പനിയുടെ മുപ്പത്തെട്ടാം വാര്‍ഷികത്തോട് അനുബന്ധിച്ചായിരുന്നു പുതിയ പരസ്യം. ടാബുവിന്റെ ബിക്കിനി ബ്രാന്‍ഡിന് യേശുക്രിസ്തുവിനേക്കാള്‍ ആയുസുണ്ടെന്നാണ് പരസ്യം..
ഇതേസമയം, പരസ്യത്തില്‍ ധാര്‍മികത കൈവിട്ടിട്ടില്ലെന്നും തന്റെ
മക്കളാണ് പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടതെന്നും കമ്പനിയുടെ ഉടമയായ ഗിയാനി ഡെ നിക്കോള പറഞ്ഞു.
SUMMARY: Christians have criticised a bikini company that celebrated "outliving Jesus" with a woman posing next to a crucifix
Keywords: Bikini, Christians, Switzerland, Controversy, World.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.