കൊറോണ സംശയിച്ച് വളര്‍ത്തുമൃഗങ്ങളെ കൊന്നൊടുക്കുന്നു; ചൈനയില്‍ നിന്നും പുറത്തുവരുന്നത് അതിദാരുണ സംഭവം

 


ബീജിംഗ്: (www.kvartha.com 03.02.2020) കൊറോണ സംശയിച്ച് വളര്‍ത്തുമൃഗങ്ങളെ കൊന്നൊടുക്കുന്ന അതിദാരുണ സംഭവമാണ് ചൈനയില്‍ നിന്നും പുറത്തുവരുന്നത്. ഉയരമുള്ള കെട്ടിടത്തില്‍ നിന്നും പൂച്ചകളും നായകളും അടങ്ങുന്ന നിരവധി വളര്‍ത്തുമൃഗങ്ങളെയാണ് ചൈനക്കാര്‍ വലിച്ചെറിയുന്നത്. മാരകമായ കൊറോണ വൈറസ് പകരുന്നത് മൃഗങ്ങളില്‍ നിന്നുമാണെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ചൈനയില്‍ ഭീതിയില്‍ കഴിയുന്ന ആളുകള്‍ തങ്ങളുടെ വളര്‍ത്തുമൃഗങ്ങളെ കൊല്ലുന്നത്.

ടിയന്‍ജിന്‍ നഗരത്തിലെ ഹുബെയ് പ്രവിശ്യയില്‍ നിന്നും ഇത്തരത്തില്‍ കൊല്ലപ്പെട്ട നിലയിലുള്ള ഉള്ള നായയുടെ ശരീരം ഒരു ഫ്‌ലാറ്റിനു സമീപത്തു നിന്നും കണ്ടെടുത്തു. ഷാങ്ങ്ഹായില്‍ നിന്നും ഏറെ ഓമനത്തമുള്ള അഞ്ചു വളര്‍ത്തു പൂച്ചകളുടെ ശവശരീരങ്ങളാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. രോഗബാധിതരുമായി ഇടപഴകുന്ന വളര്‍ത്തുമൃഗങ്ങളെയും മറ്റുള്ളവരില്‍ നിന്നും അകറ്റിനിര്‍ത്തി നിരീക്ഷിക്കണമെന്ന് എപ്പിഡമോളജിസ്റ്റ്കൂടിയായ ഡോക്ടര്‍ ലീ ലന്‍ജ്വാന്‍ ഒരു ചാനല്‍ പരിപാടിയില്‍ അഭിപ്രായപ്പെട്ടിരുന്നു.

കൊറോണ സംശയിച്ച് വളര്‍ത്തുമൃഗങ്ങളെ കൊന്നൊടുക്കുന്നു; ചൈനയില്‍ നിന്നും പുറത്തുവരുന്നത് അതിദാരുണ സംഭവം

ഇതിനെത്തുടര്‍ന്ന് ചില മാധ്യമങ്ങള്‍ പൂച്ചകളില്‍ നിന്നും നായകളില്‍ നിന്നും വൈറസ് പകരുമെന്ന രീതിയില്‍ വാര്‍ത്തകള്‍ നല്‍കിയതിനെ തുടര്‍ന്നാണ് ഇത്തരം ദാരുണമായ സംഭവം ചൈനയില്‍ അരങ്ങേറുന്നത്. നിരവധി വളര്‍ത്തുമൃഗങ്ങള്‍ കൊല്ലപ്പെട്ടതോടെ ഇത് നിയന്ത്രിക്കാനായി പൂച്ചകളില്‍ നിന്നും നായകളില്‍ നിന്നും കൊറോണ രോഗം പടരുമെന്നതിന് യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്ന ലോകാരോഗ്യ സംഘടനയുടെ അറിയിപ്പും ചൈനയിലെ പ്രമുഖ മാധ്യമങ്ങള്‍ നല്‍കിത്തുടങ്ങി. ഇതിനോടകം നിരവധി ജീവനുകള്‍ കവര്‍ന്ന കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഭീതിയുടെ നിഴലിലാണ് ലോകം.

Keywords: Beijing, News, World, Dog, Animals, Health, Cat, Chinese, Coronavirus, Dead bodies of animals, Chinese Residents are Hurling Pet Dogs and Cats From Apartments to Death Amid Coronavirus Epidemic
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia