സുക്കര്‍ബര്‍ഗിന്റെ ജനിക്കാത്ത കുഞ്ഞിന് പേരിടാന്‍ ചൈനീസ് പ്രസിഡന്റിനെ കിട്ടില്ല!

 


ന്യൂയോര്‍ക്ക്: (www.kvartha.com 05.10.2015) ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഇങ്ങനെയൊരു തിരിച്ചടി പ്രതീക്ഷിച്ചില്ല. കഴിഞ്ഞയാഴ്ച വൈറ്റ് ഹൗസില്‍ നടത്തിയ അത്താഴ വിരുന്നിനിടയിലാണ് സുക്കര്‍ബര്‍ഗ് വടി കൊടുത്ത് അടി വാങ്ങിയത്.

ചൈനീസ് പ്രസിഡന്റ് ഷീ ജിങ്പിങ്, ഭാര്യ പെങ് ലിയുവാന്‍, യു എസ് പ്രസിഡന്റ് ബരാക് ഒബാമ, അദ്ദേഹത്തിന്റെ കുടുംബം, സുക്കര്‍ബര്‍ഗ്, ഭാര്യ എന്നിവരായിരുന്നു മേശയ്ക്ക് ചുറ്റുമിരുന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരുന്നത്. ഇതിനിടയിലാണ് തന്റെ ജനിക്കാത്ത കുഞ്ഞിന് ഒരു നല്ല ചൈനീസ് പേരിടാന്‍ സുക്കര്‍ബര്‍ഗ് ജിങ്പിങിനോട് പറഞ്ഞത്.

എന്നാല്‍ അതൊരു ഭാരിച്ച ഉത്തരവാദിത്വമാണെന്ന് പറഞ്ഞ് പ്രസിഡന്റ് ഒഴിയുകയായിരുന്നു.

ആപ്പിള്‍ സി.ഇ.ഒ ടിം കുക്ക്, മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നദേല, മുന്‍ ഒറാക്കിള്‍ സി.ഇ.ഒ ലാറി എല്ലിസണ്‍ എന്നിവരും അത്താഴ വിരുന്നില്‍ പങ്കെടുത്തിരുന്നു.

സുക്കര്‍ബര്‍ഗിന്റെ ജനിക്കാത്ത കുഞ്ഞിന് പേരിടാന്‍ ചൈനീസ് പ്രസിഡന്റിനെ കിട്ടില്ല!


SUMMARY: At last week's White House state dinner Facebook founder Mark Zuckerberg was left disappointed when Chinese President Xi Jinping turned down his request to name his unborn child.

Keywords: Facebook, Mark Zuckerberg, Chinese President Xi Jinping
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia