തായ്‌വാന് ആദ്യ വനിതാ പ്രസിഡന്റ്

 


ADVERTISEMENT

തായ്‌പേയ്: (www.kvartha.com 22.05.2016) തായ്‌വാന്‍ ചരിത്രത്തില്‍ പുതിയ തുടക്കം. രാജ്യത്തിന്റെ ആദ്യ വനിതാ പ്രസിഡന്റായി സായ് ഇംഗ് വെന്‍ ചുമതലയേറ്റു. രാജ്യത്തെ സമ്പദ് വ്യവസ്ഥയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റുക എന്നതാണ് സായുടെ മുന്നിലുള്ള വെല്ലുവിളി.

ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടിയുടെ പ്രതിനിധി ആയാണ് സായ് പ്രസിഡന്റായത്. ചൈനയില്‍ നിന്ന് പൂര്‍ണ സ്വാതന്ത്ര്യം നേടുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി. എട്ട് വര്‍ഷമായി ചൈനയെ പിന്തുണയ്ക്കുന്ന മാ യിംഗ് ജേയു ആയിരുന്നു പ്രസിഡന്റ്.

സമ്പൂര്‍ണ സ്വാതന്ത്ര്യം ലക്ഷ്യമിടുന്ന പാര്‍ട്ടിയുടെ നേതാവ് പ്രസിഡന്റായത് സംശത്തോടെയാണ് ചൈന വീക്ഷിക്കുന്നത്. ചൈനയുടെ വ്യവസായ പങ്കാളിത്തം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്.
തായ്‌വാന് ആദ്യ വനിതാ പ്രസിഡന്റ്

SUMMARY: Taiwan's new president urged China on Friday to "drop the baggage of history" in an otherwise conciliatory inauguration speech that Beijing's Communist Party rulers had been watching for any move towards independence.

Keywords: Taiwan, China, President
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
kvarthakochi
kvarthakochi

154168 Articles

Tags

Share this story

wellfitindia