SWISS-TOWER 24/07/2023

ബോ സിലായ്ക്ക് ജീവപര്യന്തം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബെയ്ജിംഗ്: അഴിമതിയും ദുര്‍നടപ്പും ആരോപിച്ച് പുറത്താക്കിയ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് ബോ സിലായ്ക്ക് ജീവപര്യന്തം തടവ്. ഷാന്‍ഡോംഗ് പ്രവിശ്യയിലെ ജിനാനിലെ ഇന്റര്‍മീഡിയറ്റ് പീപ്പിള്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. നിയമവിരുദ്ധമായാണ് തന്റെ കുറ്റസമ്മതം രേഖപ്പെടുത്തിയതെന്ന ബോയുടെ വാദം തള്ളിക്കൊണ്ടാണ് കോടതിയുടെ വിധി.

ബോ സിലായ്ക്ക് ജീവപര്യന്തം
കൈക്കൂലിക്കേസില്‍ ജീവപര്യന്തവും പണാപഹരണക്കേസില്‍ 15 വര്‍ഷവും അധികാര ദുര്‍വിനിയോഗത്തിന് ഏഴു വര്‍ഷവുമാണ് ശിക്ഷ. ഇതു കൂടാതെ ഇദ്ദേഹത്തിന്റെ സ്വത്തുവകകള്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ബോയുടെ വാദങ്ങള്‍ പൂര്‍ണമായി തള്ളിക്കൊണ്ടാണ് ജഡ്ജി വിധി പ്രഖ്യാപിച്ചതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ചൈനയിലെ നിയമമുസരിച്ച് ബോയ്ക്ക് മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാം. പത്ത് ദിവസമാണ് അപ്പീല്‍ നല്‍കാന്‍ അനുവദിച്ചിരിക്കുന്ന സമയപരിധി. എന്നാല്‍ ഇത് ഫലം കാണില്ലെന്നാണ് അന്താരാഷ്ട്ര നിരീക്ഷകര്‍ വ്യക്തമാക്കുന്നത്.

SUMMARY: Jinnan/Beijing: Fallen Chinese politician Bo Xilai was on Sunday convicted on the charges of bribery, embezzlement and abuse of power and sentenced to life.

Keywords: World news, Jinnan, Beijing, Fallen Chinese politician, Bo Xilai, Sunday, Convicted, Charges of bribery, Embezzlement, Abuse, Power, Sentenced to life.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia