ഭൂമി പിളർന്നു: ചിലിയിലും അർജന്റീനയിലും ശക്തമായ ഭൂചലനം, സുനാമി മുന്നറിയിപ്പുമായി അധികൃതർ


● അർജന്റീനയിലെ ഉസ്വായയിൽ നിന്ന് 219 കി.മീ തെക്കാണ് പ്രഭവകേന്ദ്രം.
● ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
● ചിലിയിലെ മഗല്ലനീസിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നു.
● ടെക്റ്റോണിക് പ്ലേറ്റുകൾ കൂടിച്ചേരുന്ന മേഖലയാണ് ചിലി.
● ചിലിൻ പ്രസിഡന്റ് ജനങ്ങളോട് മാറിത്താമസിക്കാൻ അഭ്യർത്ഥിച്ചു.
● 2010-ലെ ഭൂകമ്പത്തിൽ 520-ൽ അധികം പേർ മരിച്ചു.
സാന്തിയാഗോ: (KVARTHA) അര്‍ജന്റീനയിലും ചിലെയിലും വന്‍ ഭൂചലനം. 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ ഇരുരാജ്യങ്ങളുടെയും തെക്കന്‍ പ്രദേശത്ത് അനുഭവപ്പെട്ടതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. അര്‍ജന്റീനയിലെ ഉസ്വായയില്‍നിന്ന് 219 കിലോമീറ്റര്‍ തെക്കാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ആളപായം ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിവരം. നാശനഷ്ടങ്ങളോ പരുക്കുകളോ ഇതുവരെയും റിപ്പോര്‍ട്ട് ചെയ്തില്ല.
ഭൂചലനത്തെ തുടര്‍ന്ന് ചിലിയില്‍ സുനാമി മുന്നറിയിപ്പ് നല്‍കി. ഇതിനെ തുടര്‍ന്ന് ചിലിയിലെ തീരമേഖലയായ മഗല്ലനീസില്‍നിന്നു ജനങ്ങളെ ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ചിലെ ദുരന്തനിവാരണ സേനയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് ജനങ്ങളോട് മഗല്ലനീസില്‍നിന്നും സമീപപ്രദേശങ്ങളില്‍ നിന്നും മാറി താമസിക്കാന്‍ ചിലെന്‍ പ്രസിഡന്റ് ഗബ്രിയേല്‍ ബോറിക് അഭ്യര്‍ഥിച്ചു.
❗️🌊🇨🇱🇦🇷 - URGENT: Tsunami Warning in Chile and Argentina:
— 🔥🗞The Informant (@theinformant_x) May 2, 2025
Forecasts predict waves of up to three meters along Chile's coast, prompting immediate concern. Authorities have issued evacuation orders for coastal areas in southern Chile to ensure public safety.
In neighboring… pic.twitter.com/dCLdf2qH3x
ഭൂകമ്പങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന രാജ്യങ്ങളിലൊന്നാണ് ചിലി. മൂന്ന് ടെക്‌റ്റോണിക് പ്ലേറ്റുകള്‍ അതിന്റെ അതിര്‍ത്തിയില്‍ ഒത്തുചേരുന്നു. നാസ്‌ക, ദക്ഷിണ അമേരിക്കന്‍, അന്റാര്‍ട്ടിക്ക് പ്ലേറ്റുകള്‍ എന്നിവയാണവ.
1960ല്‍ തെക്കന്‍ നഗരമായ വാല്‍ഡിവിയയില്‍ 9.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി. രാജ്യത്തുണ്ടായ ഏറ്റവും വിനാശകരമായ ഭൂകമ്പമാണിത്. ഇതില്‍ 9,500 പേര്‍ കൊല്ലപ്പെട്ടു. 2010-ല്‍ മധ്യ ചിലിയുടെ തീരത്ത് 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി. ഇത് സുനാമിക്ക് കാരണമായി. 520-ലധികം പേര്‍ അന്ന് മരിച്ചു.
ഈ ദുരന്തവാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കുക.
Powerful 7.4 magnitude earthquake struck the southern regions of Chile and Argentina, prompting a tsunami warning for the Chilean coast. Evacuations are underway in coastal areas of Chile. No casualties or significant damage have been reported initially.
#ChileEarthquake, #ArgentinaEarthquake, #TsunamiWarning, #SouthAmerica, #NaturalDisaster, #Earthquake