സിറിയയില്‍ കുട്ടികളെ മനുഷ്യകവചമായി ഉപയോഗിക്കുന്നതായി റിപോര്‍ട്ട്
Jun 12, 2012, 16:31 IST
സനാ: സിറിയയില്‍ കുട്ടികളെ മനുഷ്യകവചമായി ഉപയോഗിക്കുന്നതായി റിപോര്‍ട്ട്. ആക്രമണങ്ങളെ നേരിടാന്‍ പ്രക്ഷോഭകാരികളും സൈനീകരും കുട്ടികളെ കവചമായിട്ടാണ് ഉപയോഗിക്കുന്നത്.
കുട്ടികളെ നിര്‍ബന്ധിച്ച് സൈനീക ടാങ്കുകള്‍ക്ക് മുകളില്‍ നിര്‍ത്തുന്ന ദൃശ്യങ്ങള്‍ സിറിയയില്‍ പതിവ് കാഴ്ചയാണെനും റിപോര്‍ട്ടില്‍ പറയുന്നു. ഐക്യരാഷ്ട്ര സംഘടനയാണ് റിപോര്‍ട്ട് പുറത്തുവിട്ടത്.
സൈനികരും പ്രക്ഷോഭകാരികളും സഞ്ചരിക്കുന്ന ബസിനു മുന്നിലും വശങ്ങളിലും ആക്രമണം തടയാനുമാണ് കുട്ടികളെ ഇവര്‍ കൊണ്ടുപോകുന്നത്. നിരവധി കുട്ടികളെ സൈനികരും പ്രക്ഷോഭകരും ക്രൂരമായി പീഢിപ്പിക്കുന്നു.
വൈദ്യുതാഘാതം ഏല്‍പ്പിക്കല്‍, സിഗററ്റ്‌കൊണ്ട് പൊള്ളിക്കല്‍ തുടങ്ങിയ ക്രൂരതകള്‍ ഇവര്‍ കുട്ടികളോട് കാട്ടുന്നതെന്നും റിപോര്‍ട്ടിലുണ്ട്.
English Summery
Children used as weapons in Syria
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.