Britain's King | ബ്രിടന്റെ പുതിയ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

 


ലന്‍ഡന്‍: (www.kvartha.com) ബ്രിടന്റെ പുതിയ രാജാവായി ചാള്‍സ് മൂന്നാമന്‍ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. ഇന്‍ഡ്യന്‍ സമയം ഉച്ചക്കുശേഷം 2.30 മണിയോടെ സെന്റ് ജയിംസ് കൊട്ടാരത്തിലായിരുന്നു സ്ഥാനോഹരണ ചടങ്ങ്. രാജകുടുംബാംഗങ്ങളും പ്രധാനമന്ത്രിയും മുതിര്‍ന്ന രാഷ്ട്രീയക്കാരും കാന്റര്‍ബറി ആര്‍ച്ബിഷപും അടങ്ങുന്ന അക്‌സഷന്‍ കൗണ്‍സില്‍ അംഗങ്ങള്‍ രാജാവായി ചാള്‍സ് മൂന്നാമനെ പ്രഖ്യാപിച്ചു.

ചാള്‍സിന്റെ ഭാര്യ കാമില്ല സാക്ഷിയായി ഒപ്പിട്ടു. രാജാവായി പ്രഖ്യാപിക്കപ്പെട്ടതോടെ കിംഗ് ചാള്‍സ് മൂന്നാമന്‍ എന്നാകും ഇനി അദ്ദേഹത്തിന്റെ വിശേഷണം. പുതിയ ഉത്തരവാദിത്തങ്ങള്‍ വരുന്നതോടുകൂടി തന്റെ ജീവിതവും മാറുമെന്ന് ചാള്‍സ് പറഞ്ഞു. ജനത്തെ സേവിക്കാനായി ജീവിതം ഉഴിഞ്ഞുവച്ചയാളായിരുന്നു അമ്മ എലിസബത് രാജ്ഞിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Britain's King | ബ്രിടന്റെ പുതിയ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

അതേസമയം രാജ്ഞിയുടെ സംസ്‌കാരത്തിന്റെ സമയക്രമം രാജാവാണ് പ്രഖ്യാപിക്കുക. 700 ഓളം പേര്‍ ചടങ്ങില്‍ പങ്കെടുത്ത ചടങ്ങിലാണ് ചാള്‍സിന്റെ സ്ഥാനാരോഹണം നടന്നത്. ബ്രിടീഷ് പാര്‍ലമെന്റ് ചേര്‍ന്ന് എംപിമാര്‍ പിന്തുണ അറിയിക്കുന്നതോടെ ചടങ്ങുകള്‍ പൂര്‍ത്തിയാകും. ഞായറാഴ്ച ചാള്‍സ് രാജാവും ക്വീന്‍സ് കണ്‍സോര്‍ട് കാമിലയും ഹോളിറൂഡിലെ വസതിയിലെത്തി 21 തോക്കുകളുടെ റോയല്‍ സല്യൂട് ഏറ്റുവാങ്ങും.

Keywords: London, News, World, King, Chales III, Britain, Queen Elizabath, Royal Ceremony, Charles III proclaimed Britain's king at royal ceremony.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia