Died | സ്‌കൈ ഡൈവിങിനിടെ അപകടത്തില്‍പെട്ട് ചികിത്സയിലായിരുന്ന ടിക് ടോക് താരം മരിച്ചു

 


ADVERTISEMENT

ടൊറന്റോ: (www.kvartha.com) സ്‌കൈ ഡൈവിങിനിടെ അപകടത്തില്‍പെട്ട് ചികിത്സയിലായിരുന്ന ടിക് ടോക് താരം മരിച്ചു. താന്യാ പര്‍ദാസി (21) ആണ് മരിച്ചത്. കഴിഞ്ഞ ആഴ്ച കാനഡയിലെ ഒന്റാറിയോയിലായിരുന്നു അപകടം. ഒരാഴ്ചത്തെ പരിശീലനത്തിനുശേഷം ഒറ്റയ്ക്കുള്ള ആദ്യ സ്‌കൈ ഡൈവിങിനിടെയാണ് അപകടം സംഭവിച്ചത്.

Aster_MIMS

ഡൈവിങിനിടെ, പ്രധാന പാരച്യൂട് ഉയരം കുറഞ്ഞ പ്രദേശത്തുവച്ച് തുറക്കാനായില്ല. സാങ്കേതിക തകരാര്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും പാരച്യൂട് തുറക്കാന്‍ കഴിയാത്തതിന്റെ കാരണം വ്യക്തമല്ലെന്നും ടൊറന്റോയിലെ സ്‌കൈ ഡൈവ് കമ്യൂനിറ്റി പറഞ്ഞതായി റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. അപകടത്തിന് പിന്നാലെ യുവതിയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Died | സ്‌കൈ ഡൈവിങിനിടെ അപകടത്തില്‍പെട്ട് ചികിത്സയിലായിരുന്ന ടിക് ടോക് താരം മരിച്ചു

ടൊറന്റോ സര്‍വകലാശാലയില്‍ തത്വശാസ്ത്ര വിദ്യാര്‍ഥിയായിരുന്നു താന്യാ മോഡല്‍ കൂടിയായിരുന്നു. 2017ലെ മിസ് കാനഡ സൗന്ദര്യ മത്സരത്തിലെ അവസാനഘട്ട മത്സരാര്‍ഥിയായിരുന്നു താന്യാ.

Keywords: News, World, Canada, Death, Accident, hospital, Treatment, Canadian TikTok influencer dies in skydiving accident. 

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
WebDesk Omega
WebDesk Omega

154168 Articles

Tags

Share this story

wellfitindia