Found Dead | അമേരികന്‍ ഗായകന്‍ ആരോണ്‍ കാര്‍ടര്‍ കുളിമുറിയില്‍ മരിച്ച നിലയില്‍
വാഷിങ്ടണ്‍: (www.kvartha.com) അമേരികന്‍ ഗായകനും റാപറുമായ ആരോണ്‍ കാര്‍ടറി(34)നെ മരിച്ച നിലയില്‍ കണ്ടെത്തി. ശനിയാഴ്ച രാവിലെ കലിഫോര്‍ണിയയിലെ ലന്‍കാസ്റ്ററിലെ വീട്ടില്‍ കുളിമുറിയില്‍ മരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. പ്രശസ്ത ബാന്‍ഡായ ബാക്‌സ്ട്രീറ്റ് ബോയ്സിലെ നിക് കാര്‍ടറിന്റെ ഇളയ സഹോദരനാണ്.
ഡിസംബര്‍ ഏഴിന് ഫ്‌ലോറിഡയിലെ ടാംപയിലാണ് ജനനം. ഏഴാം വയസ്സില്‍ സംഗീത ലോകത്തേക്ക് കടന്ന ആരോണ്‍ ഒന്‍പതാം വയസില്‍ (1997) ആദ്യ ആല്‍ബം പുറത്തിറക്കി. 'ആരോണ്‍സ് പാര്‍ടി (കം ഗെറ്റ് ഇറ്റ്)' മൂന്നു ദശലക്ഷം കോപികളാണ് വിറ്റത്.
നിരവധി റിയാലിറ്റി ഷോകളിലും ഓഫ്ബ്രോഡ്വേ പ്രൊഡക്ഷനുകളിലും പ്രത്യക്ഷപ്പെടുകയും പുതിയ സംഗീത ആല്‍ബങ്ങള്‍ ഓണ്‍ലൈനില്‍ പുറത്തിറക്കുകയും ചെയ്തു. പ്രശസ്തിയുടെ വെള്ളിവെളിച്ചത്തില്‍ നില്‍ക്കുമ്പോഴാണ് അപ്രതീക്ഷിത മരണം സംഭവിച്ചത്.
Keywords: Washington, News, World, Found Dead, Singer, California: Singer Aaron Carter, 34, Found Dead In Bathtub.