Award | ബ്രിട്ടീഷ് എഴുത്തുകാരി സാമന്ത ഹാര്‍വേക്കിന്റെ ഓര്‍ബിറ്റലിന് ബുക്കര്‍ പുരസ്‌കാരം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● സയന്‍സ് ഫിക്ഷന്‍ നോവല്‍.
● 50000 പൗണ്ടാണ് അവാര്‍ഡ് തുക.
● ബഹിരാകാശ നിലയ യാത്രികരുടെ കഥ.
ലണ്ടന്‍: (kVARTHA) 2024 ലെ ബുക്കര്‍ പുരസ്‌കാരം ബ്രിട്ടീഷ് എഴുത്തുകാരി സാമന്ത ഹാര്‍വേക്കിന്റെ (Samantha Harvey) 'ഓര്‍ബിറ്റല്‍' (Orbital) എന്ന സയന്‍സ് ഫിക്ഷന്‍ നോവലിന്. 50000 പൗണ്ടാണ് അവാര്‍ഡ് തുക. ഭൂമിക്കും സമാധാനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കായി പുരസ്‌കാരം സമര്‍പിക്കുകയാണെന്ന് സാമന്ത പറഞ്ഞു.
ജൂറി ഐകകണ്‌ഠേനയാണ് ഓര്‍ബിറ്റലിനെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തതെന്ന് ജൂറി അംഗമായ എഴുത്തുകാരന്‍ എഡ്മണ്ട് ഡെ വാല്‍ പറഞ്ഞു. 2019നു ശേഷം ബുക്കര്‍ സമ്മാനം നേടുന്ന ആദ്യവനിതയും 2020നു ശേഷം പുരസ്‌കാരം നേടുന്ന ആദ്യ ബ്രിട്ടിഷ് എഴുത്തുകാരിയുമാണ് സാമന്ത.
രാജ്യാന്തര ബഹിരാകാശ നിലയത്തിലെ ആറ് യാത്രികരുടെ കഥയാണ് പുസ്തകം പറയുന്നത്. യുഎസ്, ഇറ്റലി, റഷ്യ, ബ്രിട്ടന്‍, ജപ്പാന്‍ എന്നിവിടങ്ങളില്‍നിന്നുള്ള യാത്രികര്‍ ഒറ്റദിവസത്തില്‍ 16 സൂര്യോദയങ്ങള്‍ക്കും അസ്തമയത്തിനും സാക്ഷിയാകുകയും ഭൂഗോളത്തിന്റെ സൗന്ദര്യത്തില്‍ ഭ്രമിക്കുകയും ചെയ്യുന്ന കഥാപരിസരത്തിലൂടെ നോവല്‍ പുരോഗമിക്കുന്നു. കോവിഡ് ലോക്ഡൗണ്‍ കാലത്ത് എഴുതാനാരംഭിച്ച നോവല്‍ 2023 നവംബറിലാണ് പ്രസിദ്ധീകരിച്ചത്.
#BookerPrize #SamanthaHarvey #Orbital #sciencefiction #literature #award #books
