SWISS-TOWER 24/07/2023

ആദ്യ രാത്രിയില്‍ ഭാര്യ കന്യകയല്ലെന്നറിഞ്ഞ ഭര്‍ത്താവ് ചെയ്തുകൂട്ടിയത്! ഭാര്യയുടെ മുന്‍ കാമുകനെ വിളിച്ചുവരുത്തി കുത്തിക്കൊന്ന് മൃതദേഹം ചുട്ടുകരിച്ചു; ലൈംഗീക അവയവം മുറിച്ചെടുത്ത് കറിവെച്ച് കഴിച്ചു

 


ADVERTISEMENT

ജക്കാര്‍ത്ത: (www.kvartha.com 30.12.2015) ആദ്യ രാത്രിയില്‍ ഭാര്യ കന്യകയല്ലെന്നറിഞ്ഞ ഭര്‍ത്താവ് ഹൃദയ വേദന മാറാന്‍ ചെയ്തു കൂട്ടിയ കാര്യങ്ങള്‍ ആരേയും ഞെട്ടിക്കും. മുപ്പതുകാരനായ റുദി എഫെന്‍ഡിയാണ് ലോകത്തെ ഞെട്ടിച്ച പ്രതികാരം ചെയ്തത്.

ഇരുപതുകാരിയായ നൂറിയയുമൊത്ത് ആദ്യ രാത്രി ആഘോഷിക്കുന്നതിനിടയിലാണ് അവള്‍ കന്യകയല്ലെന്ന് റുദി അറിയുന്നത്. തുടര്‍ന്നിയാള്‍ കാരണം തിരക്കി. തന്റെ മുന്‍ കാമുകന്‍ തന്നെ ബലാല്‍ക്കാരമായി ലൈംഗീകമായി പീഡിപ്പിച്ചുവെന്നായിരുന്നു ഭാര്യയുടെ മറുപടി.

ഭാര്യ ലൈംഗീകമായി പീഡിപ്പിക്കപ്പെട്ടവളാണെന്ന ഹൃദയ വേദന താങ്ങാനാകാതെ റുദി മുന്‍ കാമുകനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചു. ഭര്‍ത്താവിന്റെ നിര്‍ദ്ദേശ പ്രകാരം നൂറിയ മുന്‍ കാമുകനെ വിളിച്ചുവരുത്തി.

കലിയടങ്ങാത്ത റുദി കാമുകനെ കുത്തിക്കൊന്ന ശേഷം മൃതദേഹം ചുട്ടെരിച്ചു. അതിന് മുന്‍പായി
ഇയാള്‍ കാമുകന്റെ ലൈംഗീക അവയവം മുറിച്ചെടുത്തിരുന്നു.

കൊന്നിട്ടും കലിയടങ്ങാത്ത ഭര്‍ത്താവ് ലൈംഗീക അവയവം ഭാര്യയ്ക്ക് നല്‍കി കറിവെക്കാന്‍ ആവശ്യപ്പെട്ടു. ശേഷം ഇരുവരും ചേര്‍ന്ന് കറി ഭക്ഷിച്ചു. ഇന്തോനേഷ്യയിലെ ലാമ്പങ് പ്രവിശ്യയിലാണ് സംഭവം നടന്നത്. ഫ്രണ്ട്‌പേജ്മാഗ് ഡോട്ട് കോം എന്ന വെബ്‌സൈറ്റാണിത് റിപോര്‍ട്ട് ചെയ്തത്.

ആദ്യ രാത്രിയില്‍ ഭാര്യ കന്യകയല്ലെന്നറിഞ്ഞ ഭര്‍ത്താവ് ചെയ്തുകൂട്ടിയത്! ഭാര്യയുടെ മുന്‍ കാമുകനെ വിളിച്ചുവരുത്തി കുത്തിക്കൊന്ന് മൃതദേഹം ചുട്ടുകരിച്ചു; ലൈംഗീക അവയവം മുറിച്ചെടുത്ത് കറിവെച്ച് കഴിച്ചു


Keywords:   Bizarre! Man eats penis of wife’s molester to 'cure heartache', Attack, World.

Jakarta: In a shocking case, a married man has “decapitated” the penis of his wife’s alleged molester before ordering her to prepare it for their dinner.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia