ഭഗത് സിംഗിന്റെ സഹോദരി അന്തരിച്ചു

 


ചണ്ഡീഗഡ്: (www.kvartha.com 29.09.2014) വിപ്ലവകാരിയും സ്വാതന്ത്ര്യ സമര സേനാനിയുമായ ഭഗത് സിംഗിന്റെ ഇളയ സഹോദരി അന്തരിച്ചു. പര്‍കാശ് കൗര്‍ (96) ആണ് കാനഡയില്‍ മരിച്ചത്. ധീര ദേശാഭിമാനിയായ ഭഗത് സിംഗിന്റെ സഹോദരരില്‍ പര്‍കാശ് കൗര്‍ മാത്രമാണ് അവശേഷിച്ചിരുന്നത്.

കാനഡയിലെ ടൊറന്റോയിലായിരുന്നു പര്‍കാശ് കൗര്‍ താമസിച്ചിരുന്നത്. കൗറിന്റെ മരുമകന്‍ ഹര്‍ഭജന്‍ സിംഗ് ദത്താണ് ഈ വിവരം മാധ്യമങ്ങളെ അറിയിച്ചത്. പഞ്ചാബിലെ ഹോഷിയാര്‍പൂരിലാണിയാള്‍ താമസിക്കുന്നത്.

ഭഗത് സിംഗിന്റെ സഹോദരി അന്തരിച്ചുഞായറാഴ്ചയായിരുന്നു കൗറിന്റെ വിയോഗം. ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടിയ ധീര ദേശാഭിമാനികളില്‍ പ്രധാനിയാണ് 24മ് വയസില്‍ തൂക്കിലേറ്റിയ ഭഗത് സിംഗ്. യുവാക്കള്‍ക്ക് ഇന്നും പ്രചോദനമായ വ്യക്തിത്വത്തിനുടമയായ ഭഗത് സിംഗിന്റെ 107മ് പിറന്നാള്‍ കഴിഞ്ഞ ദിവസമായിരുന്നു (സെപ്റ്റംബര്‍ 27).

1928ല്‍ ലാഹോറില്‍ ബ്രിട്ടീഷ് പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിലാണ് ഭഗത് സിംഗിന് വധശിക്ഷ വിധിച്ചത്. 1931 മാര്‍ച്ച് 24നാണ് ഭഗത് സിംഗിനെ തൂക്കിലേറ്റിയത്.

SUMMARY: Chandigarh: Parkash Kaur, the younger sister of revolutionary and freedom fighter Bhagat Singh, has died in Canada, a family member said here Monday.

Keywords: Parkash Kaur, Bhagat singh, Canada, Freedom fighter, India


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia