അവിഹിതബന്ധം: ബാര്‍ബറുടെ കണ്ണ്‍ ചൂഴ്ന്നെടുത്ത് നാക്കും മൂക്കും മുറിച്ചു
Aug 23, 2012, 20:39 IST
ഇസ്ലാമാബാദ്: അവിഹിതബന്ധത്തിലേര്‍പ്പെട്ട ബാര്‍ബറുടെ കണ്ണ് ചൂഴ്ന്നെടുത്ത ശേഷം നാക്കും ചെവികളും മൂക്കും മുറിച്ചെടുത്തു. പാക്കിസ്ഥാനിലെ ഒരു ഗ്രാമത്തിലാണ് സംഭവം നടന്നത്. ക്രൂരമായ പീഡനത്തിനിരയായ ബാര്‍ബര്‍ യൂസുഫ് ഖാന്‍ (32) ഇപ്പോള്‍ ആശുപത്രിയില്‍ സുഖം പ്രാപിച്ച് വരികയാണ്.
ഗ്രാമത്തിലെ ജന്മി കുടുംബത്തിലെ അംഗവും വിവാഹിതയുമായ സ്ത്രീയുമായുള്ള അവിഹിതബന്ധമാണ് ബാര്‍ബറെ ക്രൂര പീഡനത്തിനിരയാക്കിയതിന് കാരണമായത്. യുവതിയുടെ കുടുംബാംഗങ്ങളായ ഏഴ് പേര്‍ ചേര്‍ന്ന് ബാര്‍ബറെ കടത്തിക്കൊണ്ടുപോയ ശേഷമാണ് മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ച് മൂക്ക്, നാക്ക്, ചെവികള്‍ മുറിച്ചത്. ഒക്കാറ ജില്ലയിലെ മിര്‍സാപൂരിലാണ് നാടിനെ നടുക്കിയ ക്രൂരത അരങ്ങേറിയത്. ചൊവ്വാഴ്ചയായിരുന്നു സംഭവം നടന്നത്. ലാഹോറില്‍ നിന്നും 120 അകലെയാണ് മിര്‍സാപൂര്‍.
സംഭവവുമായി ബന്ധപ്പെട്ട് അഞ്ച്പേരെ അറസ്റ്റ് ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥന്‍ ഖാലീദ് റിയാസ് അറിയിച്ചു. പ്രതികളില്‍ ഒരു സ്ത്രീയും ഉള്‍പ്പെട്ടതായി സംശയിക്കുന്നുണ്ട്. യുവതിയുമായുള്ള അവിഹിത ബന്ധത്തെതുടര്‍ന്ന് യുവതിയുടെ കുടുംബാംഗങ്ങള്‍ ബാര്‍ബറെ നിരവധി തവണ താക്കീത് ചെയ്തതായി പോലീസ് പറഞ്ഞു. 25കാരിയായ യുവതിയുമായി കഴിഞ്ഞ രണ്ടുവര്‍ഷമായി ബാര്‍ബര്‍ അടുപ്പത്തിലായിരുന്നു.
യൂസുഫ് ഖാന്‍ അപകടനില തരണം ചെയ്തതായും ആരോഗ്യനില ഭേദപ്പെട്ടുവരുന്നതായും അദ്ദേഹത്തിന്റെ ഡോക്ടര്‍ തായ്മുര്‍ അഹമ്മദ് അറിയിച്ചു.
Officers said Yousaf Khan, 32, was kidnapped by seven members of a landowning family who gouged his eyes with a sharp knife before slitting his ears, nose, lips and tongue.

English Summery
A barber in rural Pakistan was recovering in hospital after being horrifically mutilated over a relationship with a married woman from an influential local family, police said Thursday.
Officers said Yousaf Khan, 32, was kidnapped by seven members of a landowning family who gouged his eyes with a sharp knife before slitting his ears, nose, lips and tongue.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.