ADVERTISEMENT
വാഷിംഗ്ടൺ: (www.kvartha.com 07.06.2016) കഴിഞ്ഞ ദിവസം അന്തരിച്ച ബോക്സിംഗ് ഇതിഹാസം മുഹമ്മദ് അലിയുടെ ഖബറടക്ക ചടങ്ങിൽ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ പങ്കെടുക്കും. മുഹമ്മദലിയുടെ ജൻമനാടായ കെന്റക്കിയിലെ ലൂയിസ് വില്ലയിലാണ് അന്ത്യകർമങ്ങൾ.
അമേരിക്കയുടെ തെക്കൻ സംസ്ഥാനങ്ങളിൽ ഏറ്റവും വലിയ പ്രദേശമാണ് ലൂയിസ് വില്ല. പതിനായിരക്കണക്കിന് ആളുകൾ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് മുന്നോടിയായി ആദരസൂചകമായി വലിയ റാലി നടക്കും. വെള്ളിയാഴ്ച എഴുപത്തിനാലാം വയസ്സിലാണ് അലി അന്തരിച്ചത്. പാർകിൻസൻസ് രോഗബാധിതനായിരുന്ന അലി ശ്വാസകോശ സംബന്ധമായ ചികിത്സയിലിരിക്കെയാണ് ഓർമ്മയായത്.
അലിയുടെ സംസ്കാരത്തിന് എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി ലൂയിസ് വില്ലെ മേയർ പറഞ്ഞു. മുൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ അലിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. അലിയുടെ സംസ്കാര ചടങ്ങുകൾ ഓൺലൈനിൽ തത്സമയം സംപ്രേഷണം ചെയ്യും.
SUMMARY: Washington: US President Barack Obama is weighing whether to attend the public memorial services for boxing legend Muhammad Ali later this week in Louisville, the Kentucky city's mayor Greg Fischer said
Keywords: Washington, US President, Barack Obama, Weighing, Attend, Public memorial services, Boxing legend, Muhammad Ali, Louisville, Kentucky city, Greg Fischer

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.