ഒബാമ ഫോളോ ചെയ്യുന്നത് ഡേവിഡ് കാമറൂണിന്റെ വ്യാജനെ

 


വാഷിംഗ്ടണ്‍: (www.kvartha.com 24.01.2015) യുഎസ് പ്രസിഡന്റ് ബരാക് ഒബാമയും ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണും വലിയ സുഹൃത്തുക്കളാണ്. ഡേവിഡ് കാറൂണിനെ സഹോദരനെന്നാണ് ഒബാമ വിശേഷിപ്പിക്കുന്നത് പോലും. എന്നാല്‍ ഒബാമ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നത് ഡേവിഡ് കാമറൂണിന്റെ വ്യാജനെയാണ്. കമ്പ്യൂട്ടര്‍ ഗെയിം പ്രേമിയാണ് കാമറുണിന്റെ ഈ അപരന്‍.

@david_cameron ആണ് ഡേവിഡ് കാമറൂണിന്റെ ഔദ്യോഗീക ട്വിറ്റര്‍ അക്കൗണ്ട്. എന്നാല്‍ ഒബാമ ഫോളോ ചെയ്യുന്നത് @davidcameron ആണ്.
ഏറ്റവും നല്ല സുഹൃത്തും പങ്കാളിയുമാണ് ഡേവിഡ് എന്നായിരുന്നു ഒബാമ പറഞ്ഞിരുന്നത്.

അദ്ദേഹം ലോകത്തിലെ എന്റെ ഏറ്റവും അടുത്ത, ഏറ്റവും വിശ്വസ്തനായ പങ്കാളിയാണ്. പല വെല്ലുവിളികളേയും ഞങ്ങള്‍ ഒരുപോലെ നേരിട്ടിട്ടുണ്ടെന്നും ഒബാമ കൂട്ടിച്ചേര്‍ത്തിരുന്നു.
ഒബാമ ഫോളോ ചെയ്യുന്നത് ഡേവിഡ് കാമറൂണിന്റെ വ്യാജനെ
SUMMARY: US President Barack Obama may call the British Prime Minister his "bro" but follows the wrong David Cameron, a computer game lover, on Twitter.

Keywords: David Cameron, British PM, US, Barack Obama, Twitter,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia