ബാംഗ്ദാദ് ബോംബ് സ്ഫോടനം; മരണം 119 ആയി

 


ബാഗ്ദാദ്: (www.kvartha.com 04.07.2016) ഇസ്ലാാമിക് സ്റ്റേറ്റ് ഭീകരർ ബാഗ്ദാദിൽ നടത്തിയ കാർ ബോംബ് സ്ഫോടനത്തിൽ 119 പേർ കൊല്ലപ്പെട്ടു. തിരക്കേറിയ വ്യാപാര സമുച്ചതയത്തിലായിരുന്നു സ്ഫോടനം. ഈ വർഷം ഇറാഖിൽ നടന്ന ഏറ്റവും വലിയ തീവ്രവാദി ആക്രമണമാണ് ഇത്.

കരാദ ജില്ലയിലാണ് സംഭവം. അവധി ദിവസമായതിനാൽ നല്ല തിരക്കുണ്ടായിരുന്നു. പെരുന്നാൾ ആഘോഷത്തിനായി സാധനങ്ങൾ വാങ്ങുന്ന തിരക്കിലായിരുന്നു ആളുകൾ.

കാർ ബോംബ് സ്ഫോടനത്തിൽ 140 പേർക്ക് ഗുരുതരമായി പരുക്കേറ്റു. പ്രധാനമന്ത്രി ഹൈദർ അൽ അബാദി സംഭവസ്ഥലം സന്ദർശിച്ചു. സ്ഫോടനത്തിന്റെ ഉത്തരാവാദിത്തം ഐഎസ് ഏറ്റെടുത്തു. സ്ഫോടനത്തിൽ നിരവധി വാഹനങ്ങളും തകർന്നു.
ബാംഗ്ദാദ് ബോംബ് സ്ഫോടനം; മരണം 119 ആയി

SUMMARY: BAGHDAD: A suicide car bombing claimed by the Islamic State group ripped through a busy Baghdad shopping district on Sunday, killing at least 119 people in the deadliest attack this year in Iraq's capital.

Keywords: BAGHDAD, Suicide, Car bombing, Ripped, Busy, Baghdad, Shopping, District, Sunday, Killing, 119 people, Deadliest attack, Iraq, Capital
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia