E-Cigarette | 'വരുംതലമുറ പുകയില ഉപഭോഗത്തിന് അടിമകളാകുന്നു'; ഇലക്ട്രോണിക് സിഗരറ്റ് ഉപയോഗം നിയന്ത്രിക്കാന്‍ നടപടിയുമായി ഓസ്ട്രേലിയ
May 2, 2023, 15:14 IST
ADVERTISEMENT
കാന്‍ബറ: (www.kvartha.com) കൗമാരപ്രായക്കാര്‍ക്കിടയില്‍ ഇസിഗരറ്റുകളുടെ ഉപയോഗം ഗണ്യമായി വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ഇലക്ട്രോണിക് സിഗരറ്റ് ഉപയോഗം നിയന്ത്രിക്കാന്‍ നടപടിയുമായി ഓസ്ട്രേലിയ. വരുംതലമുറ പുകയില ഉപഭോഗത്തിന് അടിമകളാകുന്നുവെന്നും കൗമാരക്കാരെയാണ് ഇവ ലക്ഷ്യമിടുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് അധികൃതര്‍ കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിക്കുന്നത്.
ഇതിനെ തുടര്‍ന്ന് രാജ്യത്ത് ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന ഡിസ്പോസിബിള്‍ വേപുകള് ഓസ്ട്രേലിയ നിരോധിക്കും. സ്കൂളുകളില്‍ വ്യാപകമായാണ് വിദ്യാര്‍ഥികള്‍ വാപിംഗ് ഉപയോഗിക്കുന്നതെന്നും പ്രൈമറി സ്കൂളുകളിലും ഹൈസ്കൂളുകളിലും ഇ സിഗരറ്റ് വ്യാപകമാണെന്നും ഓസ്ട്രേലിയന്‍ ആരോഗ്യമന്ത്രി മാര്‍ക് ബട്ലര് പറഞ്ഞു.
ഓസ്ട്രേലിയയില്‍ നിയമപരമായി കുറിപ്പടി ഇല്ലാതെ നിക്കോടിന്‍ ഇസിഗരറ്റുകള്‍ വാങ്ങുന്നത് നിയമവിരുദ്ധമാണ്. എന്നാല്‍ പല കടകളിലും ഇപ്പോഴും ഇവ വ്യാപകമായി ലഭ്യമാണ്. ഇ-സിഗരറ്റുകള്‍ വിനോദത്തിനായി ഉപയോഗിക്കാനുള്ളതല്ല, പ്രത്യേകിച്ചും ഞങ്ങളുടെ കുട്ടികള്‍ക്ക്. പുകയില ഉപയോഗം കുറയ്ക്കാന്‍ എന്നോണം ഇ-സിഗരറ്റ് വാങ്ങുന്നവരുടെ എണ്ണം ഗണ്യമായാണ് വര്‍ധിക്കുന്നതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
Keywords: Australia, News, World, Health, Teenage, Students, Drugs, E-cigarette, Crackdown, Ban, Australia to ban recreational vaping in e-cigarette crackdown.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

