Attack | ഓസ്ട്രേലിയയില്‍ ഹിന്ദുക്ഷേത്രത്തിന് നേരെ വീണ്ടും അതിക്രമം; 'ചുവരുകള്‍ സാമൂഹ്യവിരുദ്ധര്‍ വികൃതമാക്കി'
സിഡ്‌നി: (www.kvartha.com) ഓസ്ട്രേലിയയില്‍ ഹിന്ദുക്ഷേത്രത്തിന് നേരെ വീണ്ടും അതിക്രമം. ബ്രിസ്ബേനില്‍ ഹിന്ദു ക്ഷേത്രത്തിന്റെ ചുവരുകള്‍ സാമൂഹ്യവിരുദ്ധര്‍ വികൃതമാക്കിയതായാണ് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നത്. രണ്ട് മാസത്തിനിടെ ഓസ്ട്രേലിയയില്‍ നാലാമത്തെ സംഭവമാണിതെന്നും ശനിയാഴ്ച രാവിലെ പ്രാര്‍ഥനയ്ക്ക് ഭക്തര്‍ എത്തിയപ്പോഴാണ് സംഭവം കണ്ടതെന്നും റിപോര്‍ടുകള്‍ പറയുന്നു. ബര്‍ബാങ്ക് സബര്‍ബിലുള്ള ശ്രീ ലക്ഷ്മി നാരായണ്‍ ക്ഷേത്രം ഖലിസ്ഥാന്‍ അനുകൂലികള്‍ നശിപ്പിച്ചതായി മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.
അതേസമയം ബ്രിസ്ബേനിലെ മറ്റൊരു ഹിന്ദു ക്ഷേത്രമായ ഗായത്രി മന്ദിറിന് നേരെ പാകിസ്താനിലെ ലാഹോര്‍ ആസ്ഥാനമായുള്ള ഖാലിസ്താന്‍ തീവ്രവാദികളുടെ ഭീഷണി സന്ദേശം വന്നിരുന്നുവെന്ന് ഹിന്ദു ഹ്യൂമന്‍ റൈറ്റ്സ് ഡയറക്ടര്‍ സാറ എല്‍ ഗേറ്റ്സ് പറഞ്ഞു. ഓസ്ട്രേലിയയിലെ ഹിന്ദുക്കളെ ഭയപ്പെടുത്താനുള്ള സിഖ് ഫോര്‍ ജസ്റ്റിസിന്റെ നീക്കമാണ് ഈ അതിക്രമങ്ങളെന്ന് അദ്ദേഹം വ്യക്തമാക്കി.
Keywords: News, World, Australia, Temple, Religion, attack, Australia: Shree Laxmi Narayan Temple vandalised in Brisbane.