ആസ്‌ട്രേലിയയില്‍ 16-17 പ്രായമുള്ള കുട്ടികള്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ അനുമതി

 


സിഡ്‌നി: (www.kvartha.com 28.01.2022) ആസ്‌ട്രേലിയയില്‍ 16 ഉം 17 ഉം പ്രായമുള്ള കുട്ടികള്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ അനുമതി. ബൂസ്റ്റര്‍ ഡോസായി ഫൈസര്‍ വാകസിന്‍ നല്‍കാനാണ് ഡ്രഗ് കണ്‍ട്രോളര്‍ അനുമതി നല്‍കിയത്. അതേസമയം യുഎസ്എ, ഇസ്രയേല്‍, ബ്രിടന്‍ എന്നീ രാജ്യങ്ങളിലെ 16-17 പ്രായമുള്ള കുട്ടികള്‍ക്ക് ബൂസ്റ്റര്‍ ഡോസായി നേരത്തെ തന്നെ ഫൈസര്‍ വാക്‌സിന്‍ നല്‍കുന്നുണ്ട്.

കഴിഞ്ഞ നാലഴ്ചക്കിടെ രാജ്യത്ത് 20 ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് വാക്‌സിന്‍ നല്‍കിയ രാജ്യങ്ങളിലൊന്നാണ് ആസ്‌ട്രേലിയ. ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്തെ ജനസംഖ്യയില്‍ മുതിര്‍ന്നവരില്‍ 93 ശതമാനം ആളുകളും ഇതിനോടകം മുഴുവന്‍ ഡോസ് വാക്‌സിനും സ്വീകരിച്ചവരാണ്. 18 വയസിന് മുകളിലുള്ള 35 ശതമാനം ആളുകളും വാക്‌സിന്‍ സ്വീകരിച്ചു. ഈ മാസം ആദ്യം മുതല്‍ 5-11 പ്രായമുള്ള കുട്ടികള്‍ക്ക് വാക്‌സിനുകള്‍ നല്‍കി തുടങ്ങിയിരുന്നു.

ആസ്‌ട്രേലിയയില്‍ 16-17 പ്രായമുള്ള കുട്ടികള്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ അനുമതി

Keywords:  News, World, Australia, COVID-19, Vaccine, Children, Australia Approves Covid Vaccine Boosters For 16- And 17-Year-Olds.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia