ഇഫ്താറിന് സ്വവര്‍ഗാനുരാഗത്തിന് എതിരായ ഇസ്ലാമിക പണ്ഡിതനെ ക്ഷണിച്ചതില്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിക്ക് പശ്ചാത്താപം

 


മെല്‍ബോണ്‍: (www.kvartha.com 19.06.2016) സ്വവര്‍ഗാനുരാഗത്തിന് എതിരായ ഇസ്ലാമിക പണ്ഡിതനെ ഇഫ്താറിന് ക്ഷണിച്ചതില്‍ പശ്ചാത്താപമുണ്ടെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍കം ടേണ്‍ബുള്‍. എച്ച് ഐ വിയും മറ്റ് മാരക രോഗങ്ങളും പരത്തുന്നത് സ്വവര്‍ഗാനുരാഗികളാണെന്ന പണ്ഡിതന്റെ പ്രസ്താവന പിന്‍ വലിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

ഇഫ്താറില്‍ പ്രഭാഷകനായ ശെയ്ഖ് ഷാന്‍ടി അല്‍ സുലൈമാനുണ്ടെന്ന് അറിയില്ലായിരുന്നു. ഇത്തരമൊരു പരാമര്‍ശം നടത്തിയ ശെയ്ഖിനെ ഇഫ്താറിന് ക്ഷണിക്കേണ്ടിയിരുന്നില്ല. 5,00,000 വരുന്ന മുസ്ലീങ്ങളുടെ ചിന്താഗതിയും വീക്ഷണവും ഒരാള്‍ക്ക്, അതും ഒരു പണ്ഡിതന് പറയാനാകില്ലെന്നും മാല്‍കം പറഞ്ഞു.

സഹിഷ്ണുതയില്‍ വിശ്വസിക്കുന്ന വ്യക്തിയാണ് താനെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതാദ്യമായാണ് ഒരു ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ഇഫ്താര്‍ വിരുന്നൊരുക്കുന്നത്. വിരുന്നിനിടയില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ ശെയ്ഖ് സുലൈമാനെ കുറിച്ച് ചോദിച്ചപ്പോഴാണ് അദ്ദേഹവും വിരുന്നിനുണ്ടെന്ന് അറിയുന്നതെന്ന് മാല്‍കം വ്യക്തമാക്കി.
ഇഫ്താറിന് സ്വവര്‍ഗാനുരാഗത്തിന് എതിരായ ഇസ്ലാമിക പണ്ഡിതനെ ക്ഷണിച്ചതില്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിക്ക് പശ്ചാത്താപം

SUMMARY: Melbourne: Australian Prime Minister Malcolm Turnbull today regretted inviting an anti-gay Islamic preacher to an iftar party and asked the cleric to recant his comments that gays were responsible for spreading HIV and other deadly diseases.

Keywords: Melbourne, Australian, Prime Minister, Malcolm Turnbull, Regretted, Inviting, Anti-gay, Islamic preacher, Iftar party, Cleric
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia