SWISS-TOWER 24/07/2023

ലിബിയയില്‍ 36 പേര്‍ കൊല്ലപ്പെട്ടു

 


ADVERTISEMENT

ട്രിപ്പോളി: (www.kvartha.com 02.11.2014) ലിബിയയില്‍ സൈന്യവും വിമതരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 36 പേര്‍ കൊല്ലപ്പെട്ടു. ബംഗാസിയില്‍ വെള്ളിയാഴ്ചയാണ് ഏറ്റുമുട്ടലുണ്ടായത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 21 മൃതദേഹങ്ങള്‍ ലഭിച്ചതായി ബംഗാസി മെഡിക്കല്‍ സെന്റര്‍ അധികൃതര്‍ പറഞ്ഞു.

ലിബിയയില്‍ 36 പേര്‍ കൊല്ലപ്പെട്ടുവെടിവെപ്പിലാണ് ബാക്കി 10 പേര്‍ മരിച്ചത്. ഇതില്‍ രണ്ട് സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടുന്നു. ലിബിയ ക്രോയിസന്റ് സൊസൈറ്റി മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇതില്‍ രണ്ട് ജേര്‍ണലിസ്റ്റുകള്‍ ഉള്‍പ്പെടും.

ശനിയാഴ്ച 15ഓളം സൈനീകരുടെ മൃതദേഹങ്ങള്‍ സ്വീകരിച്ചതായി ബംഗാസിയിലെ മറ്റൊരു ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ ലിബിയയുടെ പല ഭാഗത്തും ശക്തമായ ഏറ്റുമുട്ടലുകള്‍ നടക്കുന്നതായാണ് റിപോര്‍ട്ട്.

ഒക്ടോബര്‍ മദ്ധ്യത്തോടെയാണ് വീണ്ടും ഏറ്റുമുട്ടലുകള്‍ ശക്തിപ്രാപിച്ചത്. ഇതുവരെ 200ലേറെ പേര്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍.

SUMMARY
: Tripoli: Clashes between the Libyan army, backed by the renegade general Khalifa Haftar, and Islamist militias in the eastern city of Benghazi, killed 36 people Friday and Saturday, according to sources.

Keywords: Tripoli, Libya, Clashes, Libyan Army, Khalifa Haftar, Islamist militias, Benghazi
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia