ADVERTISEMENT
മനില: (www.kvartha.com) സതേണ്‍ ഫിലിപ്പീന്‍സില്‍ ബോടിന് തീപ്പിടിച്ച് 31 പേര്‍ക്ക് ദാരുണാന്ത്യം. മിന്‍ഡനാവോ ദ്വീപിലെ സംബോന്‍ഗയില്‍ നിന്ന് ജോലോ ദ്വീപിലേക്കുള്ള യാത്രക്കിടെ ലേഡി മേരി ജോയ്3 എന്ന ബോടാണ് അപകടത്തില്‍പെട്ടതെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. 230 പേരെ രക്ഷപ്പെടുത്തി.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ആളുകള്‍ ഉറങ്ങുമ്പോഴാണ് ബോടില്‍ തീപ്പിടിത്തമുണ്ടായത്. അതാണ് മരണസംഖ്യ കൂട്ടാനിടയാക്കിയത്. തീരത്തോട് അടുത്ത സ്ഥലത്ത് നിന്നാണ് അപകടമുണ്ടായത്. വെള്ളത്തിലേക്ക് ചാടിയാലും കരയിലേക്ക് നീന്തിയെത്താവുന്നതാണ്. എന്നാല്‍ പലരും ഉറക്കത്തിലായത് മരണസംഖ്യ കൂട്ടിയതെന്നും കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കി.
തീപ്പിടര്‍ന്നതോടെ നിരവധി പേര്‍ വെള്ളത്തിലേക്ക് എടുത്തുചാടി. ഫിലിപീന്‍സ് കോസ്റ്റ് ഗാര്‍ഡും മീന്‍പിടിത്തക്കാരും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പെട്ടിട്ടുണ്ട്. 195 യാത്രക്കാരെയും 35 ഓളം ജീവനക്കാരെയും രക്ഷിച്ചു. ആറ് മാസം പ്രായമുള്ള കുഞ്ഞുങ്ങള്‍ ഉള്‍പെടെ മൂന്ന് കുട്ടികള്‍ മരിച്ചവരില്‍ ഉള്‍പ്പെടുന്നു. അതേസമയം തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.
Keywords: News, World, Ship, Boat Accident, Death, At least 31 dead after Philippine passenger ferry catches fire.

