മെക്‌സികോയില്‍ മെട്രോ റെയില്‍ മേല്‍പാലം തകര്‍ന്നു വീണ് അപകടം; 20 മരണം, നിരവധി പേര്‍ക്ക് പരിക്ക്
May 4, 2021, 16:01 IST
മെക്‌സികോ സിറ്റി: (www.kvartha.com 04.05.2021) മെക്‌സികോയില്‍ മെട്രോ റെയില്‍ മേല്‍പാലം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ 20 പേര്‍ മരിച്ചു. അപകടത്തില്‍ 70ലധികം പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രിയില്‍ മെക്‌സികോ സിറ്റിയിലാണ് ദാരുണ സംഭവം. നഗരത്തിലെ തെക്ക്-കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒലിവോസ് മെട്രോ സ്റ്റേഷന്റെ മേല്‍പാലമാണ് തകര്‍ന്നുവീണത്.
തകര്‍ന്ന മേല്‍പാലത്തിന്റെ ഭാഗവും മെട്രോ ട്രെയിന്‍ കംമ്പാര്‍ട്‌മെന്റുകളും നിലം പതിക്കുകയായിരുന്നു. 16 അടി ഉയരത്തിലായിരുന്നു മെട്രോ പാത. ഇതിനു താഴെ ട്രെയിന്‍ വീഴുകയായിരുന്നു. പരിക്കേറ്റവരില്‍ ഏഴുപേരുടെ നില ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. മേല്‍പാലത്തിന് അഞ്ച് മീറ്റര്‍ അടുത്താണ് സതേണ്‍ മെക്‌സികന്‍ സിറ്റിയിലെ പ്രധാന റോഡ് കടന്നു പോകുന്നത്.
Keywords: Mexico, News, World, Accident, Metro, Hospital, Injured, Death, At least 20 dead, 70 injured as Mexico City metro overpass collapses onto busy road
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.