ഒബാമ അറബ് രാജ്യങ്ങളിലെ സംഘര്‍ഷങ്ങളെ ചൂഷണം ചെയ്യുന്നു: അസാഞ്ചെ

 


ഒബാമ അറബ് രാജ്യങ്ങളിലെ സംഘര്‍ഷങ്ങളെ ചൂഷണം ചെയ്യുന്നു: അസാഞ്ചെ
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ വ്യക്തിപരമായ രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടി അറബ് രാജ്യങ്ങളിലെ സംഘര്‍ഷങ്ങളെ ചൂഷണം ചെയ്യുകയാണെന്ന് വിക്കി ലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചെ. ന്യൂയോര്‍ക്കില്‍ നടക്കുന്ന യുഎന്‍ ജനറല്‍ അസംബ്ലിയെ വീഡിയോ വഴി അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് അസാഞ്ചെ ഒബാമയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്.

ബ്രിട്ടീഷ് പോലീസിന്റെ അറസ്റ്റിനെ മറികടക്കാന്‍ ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അഭയം തേടിയിരിക്കുകയാണ് അസാഞ്ചെ. അസാഞ്ചെയ്‌ക്കെതിരെ ആരോപിക്കപ്പെട്ട ലൈംഗീക പീഡനക്കേസിനെത്തുടര്‍ന്നാണ് അസാഞ്ചെ ഇക്വഡോറിന്റെ അഭയം തേടിയത്.

അറബ് രാജ്യങ്ങളിലെ ഏകാധിപതികളായ ഭരണകര്‍ത്താക്കള്‍ക്കെതിരെ വിവിധ സംഘടനകള്‍ പുറത്തുവിട്ട വസ്തുതകളാണ് പ്രക്ഷോഭങ്ങളിലേയ്ക്ക് നയിച്ചത്. ട്യൂണീഷ്യയിലെ മുന്‍ പ്രസിഡന്റ് സിനെ എല്‍ അബിദൈന്‍ ബെന്‍ അലിയെ പരാമര്‍ശിച്ച് അസാഞ്ചെ പറഞ്ഞു. എന്നാല്‍ ഈ സാഹചര്യങ്ങളെ എല്ലാം ഒബാമ ചൂഷണം ചെയ്യുകയായിരുന്നു­ അസാഞ്ചെ കൂട്ടിച്ചേര്‍ത്തു.
SUMMERY: United Nations: WikiLeaks founder Julian Assange accused President Barack Obama on Thursday of seeking to exploit the Arab uprisings for personal political gain, as he addressed a sideline meeting of the UN General Assembly via videolink from his hideout at a London embassy.

Keywords: World, Julian Assange, Barack Obama, Arab Spring,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia