ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഡമാസ്ക്കസ്: സിറിയന്‍ പ്രസിഡന്റ് ബശാര്‍ അല്‍ അസദ് ആലപ്പോയില്‍ കൂട്ടക്കൊലയ്ക്ക് പദ്ധതിയിടുന്നതായി ആശങ്ക. വെള്ളിയാഴ്ച പുലര്‍ച്ചെ ആലപ്പോയില്‍ ബോംബാക്രമണമുണ്ടായതായി റിപോര്‍ട്ടുണ്ട്. കഴിഞ്ഞ ദിവസം മാത്രം സിറിയയില്‍ 121 പേര് കൊല്ലപ്പെട്ടു.
സൈനീക ടാങ്കറുകള്‍ ആലപ്പോയിലേയ്ക്ക് നീങ്ങുന്നതായാണ് റിപോര്‍ട്ട്. ഇതിനിടെ അല്‍ സാഖറില്‍ വ്യോമാക്രമണമുണ്ടായതായും അഭ്യൂഹമുണ്ട്. യുദ്ധം ചെയ്യാന്‍ സന്നദ്ധരായി 2000ത്തിലേറെ ജനങ്ങള്‍ മുന്നോട്ടുവന്നതായി പ്രക്ഷോഭകാരികളുടെ നേതാവ് അറിയിച്ചു.
16 മാസമായി തുടരുന്ന ആഭ്യന്തരകലാപത്തില്‍ ഇതിനിടെ 19000 പേര് കൊല്ലപ്പെട്ടതായാണ് കണക്ക്. 1,20,000 പേര് അയല്‍ രാജ്യങ്ങളായ ഇറാഖ്, ലബനന്., ജോര്‍ദ്ദാന്‍, തുര്‍ക്കി എന്നിവിടങ്ങളില്‍ അഭയാര്‍ത്ഥികളായി എത്തിയെന്നാണ് ഔദ്യോഗീക കണക്ക്.
വരും ദിനങ്ങളില്‍ ആഭ്യന്തരകലാപം കൂടുതല്‍ സംഘര്‍ഷഭരിതമാകുമെന്ന് യുഎസ് അധികൃതര്‍ മുന്നറിയിപ്പ് നല്കി. എന്നാല്‍ സിറിയയില്‍ ഏതെങ്കിലും തരത്തിലുള്ള സൈനീക ഇടപെടല്‍ നടത്താന്‍ യുഎസ് ഉദ്ദേശിക്കുന്നില്ലെന്നും യുഎസ് വ്യക്തമാക്കി.
English Summery
Damascus: A fierce arms fight is expected between President Bashar al-Assad’s troops and rebels in order to win the key cities of Aleppo and Damascus.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

