SWISS-TOWER 24/07/2023

Food | ചീവീടിനെയും വെട്ടുകിളികളെയും പുഴുക്കളെയും അംഗീകൃത ഭക്ഷണമാക്കി; ഉണക്കിയോ തണുപ്പിച്ചോ, പലഹാരമായോ ഭക്ഷണപദാര്‍ഥമായോ വിപണിയിലെത്തിക്കാം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബ്രസല്‍സ്: (www.kvartha.com) യൂറോപില്‍ ചീവീട് (House cricket), വെട്ടുകിളി (Locusts), ഒരിനം മഞ്ഞ പുഴു (Yellow mealworm) എന്നിവയെ അംഗീകൃത ഭക്ഷണമാക്കി. യൂറോപ്യന്‍ കമീഷനാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഇവയെ ഉണക്കിയോ തണുപ്പിച്ചോ, പലഹാരമായോ ഭക്ഷണപദാര്‍ഥമായോ വിപണിയിലെത്തിക്കാമെന്ന് കമീഷന്‍ അറിയിച്ചു. ആഹാരമാക്കുന്നത് മനുഷ്യര്‍ക്ക് നല്ലതാണ്.

Aster mims 04/11/2022

പ്രോടീന്‍, ഫൈബര്‍, വിറ്റാമിനുകള്‍ എന്നിവയില്‍ ഈ ജീവികള്‍ സമ്പന്നമാണെന്നും കമീഷന്‍ വ്യക്തമാക്കി. അതേസമയം ഇതിനെതിരെ യൂറോപില്‍ നിന്ന് തന്നെ പലരും രംഗത്തെത്തി. വെട്ടുകിളികളെ 2021 നവംബറില്‍ തന്നെ യൂറോപ്യന്‍ കമീഷന്‍ ഭക്ഷ്യയോഗ്യമായി അംഗീകരിച്ചിരുന്നതാണ്.

Food | ചീവീടിനെയും വെട്ടുകിളികളെയും പുഴുക്കളെയും അംഗീകൃത ഭക്ഷണമാക്കി; ഉണക്കിയോ തണുപ്പിച്ചോ, പലഹാരമായോ ഭക്ഷണപദാര്‍ഥമായോ വിപണിയിലെത്തിക്കാം

റഷ്യ-യുക്രൈന്‍ യുദ്ധവും ഊര്‍ജ പ്രതിസന്ധിയും ഉഷ്ണതരംഗവും കാരണം യൂറോപില്‍ അവശ്യ സാധനങ്ങള്‍ക്ക് വില കുത്തനെ കൂടിയിരിക്കുകയാണ്. അതോടൊപ്പം വൈദ്യുതി നിരക്ക് കൂട്ടുകയും ചെയ്തു. ഇതിനെ പ്രതിരോധിക്കുന്നതിനാണ് ജീവികളെ ഭക്ഷ്യയോഗ്യമാണെന്ന് കമീഷന്‍ പ്രഖ്യാപിച്ചതെന്നും റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു.

Keywords: News, World ,Food, Twitter, Europe, As Europe battles price rise and energy crisis, European Commission approves locusts, crickets and worms as ‘food’.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia