Nurse Arrested | നവജാത ശിശുക്കളെ വിഷം കുത്തിവച്ച് കൊലപ്പെടുത്തിയെന്ന കേസ്; നഴ്‌സ് അറസ്റ്റില്‍
ബ്യൂനസ് അയേഴ്‌സ്: (www.kvartha.com) രണ്ട് നവജാത ശിശുക്കളെ വിഷം കുത്തിവച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ നഴ്‌സ് അറസ്റ്റിലായി. ബ്രെന്‍ഡ അഗ്യൂറോ(27)യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അര്‍ജന്റീനയിലെ നോര്‍ത് കൊര്‍ഡോബയിലാണ് കേസിനാസ്പദമായ സംഭവം. കുഞ്ഞിന്റെ ബന്ധുക്കള്‍ ആശുപത്രിക്കെതിരെ പരാതി നല്‍കിയതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.
കൊര്‍ഡോബയിലെ നിയോനേറ്റല്‍ മറ്റേനിറ്റി ആശുപത്രിയില്‍ കുഞ്ഞുങ്ങള്‍ മരിച്ചതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞുങ്ങളില്‍ ആരോ വിഷം കുത്തിവച്ചതായി പൊലീസ് മനസിലാക്കിയത്. കുഞ്ഞുങ്ങളുടെ ശരീരത്തില്‍ അമിതമായി പൊട്ടാസ്യം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബ്രെന്‍ഡ അഗ്യൂറോ പിടിയിലായതെന്നും റിപോര്‍ടുകള്‍ പറയുന്നു. കൊല്ലപ്പെട്ട രണ്ട് കുഞ്ഞുങ്ങള്‍ക്ക് പുറമേ എട്ട് നവജാത ശിശുക്കളില്‍ക്കൂടി ഇവര്‍ വിഷം കുത്തിവച്ചിരുന്നു.
എന്നാല്‍ ഈ കുഞ്ഞുങ്ങള്‍ക്ക് കൃത്യസമയത്ത് മികച്ച ചികിത്സ ലഭ്യമായതിനാല്‍ ജീവന്‍ തിരിച്ചുകിട്ടിയതായും റിപോര്‍ടുകല്‍ വ്യക്തമാക്കുന്നു. 'ഏയ്ന്‍ജല്‍ ഓഫ് ഡെത്' കേസ് എന്ന പേരിലാണ് നഴ്സിന്റെ കൊലപാതകങ്ങള്‍ പുറത്തറിഞ്ഞത്. തങ്ങള്‍ പരിചരിക്കേണ്ട രോഗികളെ തന്നെ കൊലപ്പെടുത്തുന്ന നഴ്സുമാരെയാണ് ഏയ്ന്‍ജല്‍ ഓഫ് ഡെത് എന്ന് വിശേഷിപ്പിക്കാറുള്ളത്.
Keywords: News, World, Death, Arrest, Arrested, Nurse, Police, Complaint, Argentina: Nurse arrested in deaths of babies.