അറാഫത്തിന്റെ മൃതദേഹം പുറത്തെടുത്തു

 


അറാഫത്തിന്റെ മൃതദേഹം പുറത്തെടുത്തു
റാമള്ള: മുന്‍ പാലസ്തീന്‍ പ്രസിഡന്റ് യാസര്‍ അറാഫത്തിന്റെ മൃതദേഹം പുറത്തെടുത്തു. അറാഫത്തിന്റെ മരണത്തിന് പിന്നിലെ ദൂരൂഹത നീക്കുന്നതിന് വേണ്ടിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹത്തില്‍ നിന്ന് ഫ്രാന്‍സ്, റഷ്യ, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ദ്ധ സംഘം സാമ്പിളുകള്‍ ശേഖരിച്ചു.

അറഫാത്തിന്റെ കുടുംബാംഗങ്ങളുടെ സാന്നിദ്ധ്യത്തിലുമാണ് വെസ്റ്റ് ബാങ്കിലെ മുഖാത്താ സമുച്ചയത്തിലുള്ള കബറിടം തുറന്ന് മൃതദേഹം പുറത്തെടുത്തത്. അരാഫത്തിന്റെ ശരീരത്തില്‍ റേഡിയോ ആക്ടീവ് മൂലകമായ പൊളോണിയത്തിന്റെ അംശം കണ്ടെത്തിയതാണ് കൂടുതല്‍ അന്വേഷണത്തിനായി മൃതദേഹം പുറത്തെടുക്കാന്‍ പ്രേരിപ്പിച്ചത്. മൃതദേഹത്തില്‍ നിന്ന് ആവശ്യമായ സാമ്പിളുകള്‍ ശേഖരിച്ച ശേഷം മൃതദേഹം വീണ്ടും കബറടക്കിയതായി വിദഗ്ദ്ധസംഘം അറിയിച്ചു.

പാലസ്തീനില്‍ നിന്നുള്ള ഒരു ഡോക്ടറായിരുന്നു സാമ്പിള്‍ ശേഖരിച്ചത്. പരിശോധനകളുടെ ഫലം പുറത്ത് വരാന്‍ ഇനിയും സമയം എടുത്തേക്കും. യാസര്‍ അരാഫത്ത് 2004ലാണ് മരിച്ചത്. ഒരു യോഗത്തില്‍ പങ്കെടുക്കവെ ഛര്‍ദ്ദിച്ച് അവശനായ അരാഫത്തിനെ പാരീസിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയ്ക്കിടെ മരണവും സംഭവിച്ചു. അരാഫത്തിന് ഇസ്രയേല്‍ വിഷം നല്‍കി കൊല്ലുകയായിരുന്നു എന്ന് ആരോപണം

അറാഫത്തിന്റെ രക്തവും വസ്ത്രങ്ങളും പരിശോധിച്ചതില്‍ നിന്ന് റേഡിയോ ആക്ടീവ് മൂലകമായ പൊളോണിയത്തിന്റെ അംശം കണ്ടെത്തി. ഇതോടെയാണ് അദ്ദേഹത്തിന്റെ ഭാര്യ സുഹ അന്വേഷണം ആവശ്യപ്പെട്ട് രംഗത്ത് വന്നത്. തുടര്‍ന്നാണ് വെസ്റ്റ് ബാങ്കിലെ മുഖാത്താ സമുച്ചയത്തിലുള്ള കബറിടം തുറക്കാന്‍ തീരുമാനിച്ചത്.

Keywords: Palestinian leader, Yasser Arafat , Exhumed , Poisoned , Arafat's grave , Media, Palestinian sources , Samples , AFP , Palestinian doctor, Swiss, Russian and French experts, Military ceremony, Arafat's remains, Palestinian commission , Arafat's death
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia