ആസ്‌ട്രേലിയയില്‍ ഏര്‍പെടുത്തിയ ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കെതിരെ കനത്ത പ്രതിഷേധം

 


ADVERTISEMENT

സിഡ്‌നി: (www.kvartha.com 25.07.2021) കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ഏര്‍പെടുത്തിയ ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കെതിരെ ആയിരക്കണക്കിനാളുകളുടെ പ്രതിഷേധം. സിഡ്‌നി അടക്കമുള്ള നഗരങ്ങളില്‍ കനത്ത പ്രതിഷേധമാണ് നടന്നത്. പലയിടത്തും പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി.
Aster_MIMS

നിരവധി പേരെ അറസ്റ്റ് ചെയ്യുകയും പിഴ വിധിക്കുകയും ചെയ്തു. മാസ്‌ക് ധരിക്കാതെയാണ് പ്രതിഷേധക്കാര്‍ സമരത്തില്‍ പങ്കെടുത്തത്. ഫ്രീഡം, ട്രൂത് എന്നിവ എഴുതിയ ബോര്‍ഡുകളും കൈയില്‍ പിടിച്ചായിരുന്നു പ്രകടനം. 

ആസ്‌ട്രേലിയയില്‍ ഏര്‍പെടുത്തിയ ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കെതിരെ കനത്ത പ്രതിഷേധം

ജനങ്ങള്‍ക്ക് ജനാധിപത്യപരമായി പ്രതിഷേധിക്കാന്‍ അവകാശമുണ്ട്. പക്ഷേ ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന വിധം കൂടിച്ചേര്‍ന്നതിനാലാണ് നടപടി സ്വീകരിച്ചതെന്നുമാണ് ന്യൂ സൗത് വെയില്‍സ് പൊലീസ് പറയുന്നത്. 

Keywords:  News, World, COVID-19, Lockdown, Protest, Police, Anti-Lockdown Protesters Clash with Police in Sydney
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia