Mob Attack | 'മായന്‍ പിരമിഡില്‍ കയറി, ഡാന്‍സ് ചെയ്തു'; പരിശുദ്ധമായ ക്ഷേത്രത്തില്‍ കയറിയത് തങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നാരോപിച്ച് വിനോദസഞ്ചാരിയായ സ്ത്രീക്ക് നേരെ ആള്‍കൂട്ട ആക്രമണം
മെക്‌സികോ സിറ്റി: (www.kvartha.com) മായന്‍ പിരമിഡില്‍ കയറുകയും ഡാന്‍സ് ചെയ്യുകയും ചെയ്തുവെന്നാരോപിച്ച് വിനോദസഞ്ചാരിയായ സ്ത്രീക്ക് നേരെ ആള്‍കൂട്ട ആക്രമണം. നിയമങ്ങളും നടപടിക്രമങ്ങളും എല്ലാം മറികടന്നാണ് ചിചെന്‍ ഇറ്റ്‌സയിലെ കുക്കുല്‍കാന്‍ എന്ന മായന്‍ ക്ഷേത്രത്തില്‍ അവര്‍ കയറിയത് എന്ന് ആളുകള്‍ ആരോപിച്ചു.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പിരമിഡിന് താഴെയുള്ള കാഴ്ചക്കാരുടെ പ്രതിഷേധത്തെ അവഗണിച്ച് കൊണ്ട് ഒരു സ്ത്രീ കെട്ടിടത്തിലേക്ക് കയറുന്നത് ദൃശ്യങ്ങളില്‍ കാണാം. സ്ത്രീ മുകളില്‍ കയറി ഡാന്‍സ് ചെയ്യുന്നത് പോലെ കൂടി കാണിച്ചപ്പോള്‍ ജനകൂട്ടം കൂടുതല്‍ കോപാകുലരാവുകയായിരുന്നു.
ജനക്കൂട്ടം അവരുടെ മേല്‍ വെള്ളം ഒഴിക്കുകയും അവരെ അസഭ്യം പറയുകയും അവരെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പരിശുദ്ധമായ ക്ഷേത്രത്തില്‍ കയറിയത് തങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തി എന്ന് ആരോപിച്ച് കൊണ്ട് ആളുകള്‍ സ്ത്രീയെ അക്രമിച്ചതായാണ് വിവരം.
A disrespectful tourist climbs an ancient Mayan pyramid in Mexico and gets booed pic.twitter.com/ZMAnwf0Euo
— Fifty Shades of Whey (@davenewworld_2) November 21, 2022
പ്രകോപിതരായ ജനങ്ങള്‍ തുടര്‍ചയായി ബഹളം വച്ചിട്ടും സുരക്ഷാ ഉദ്യോഗസ്ഥര്‍ അവരെ സുരക്ഷിതരായി പുറത്തെത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍, അതിനിടയില്‍ ഒരു സ്ത്രീ അവരുടെ മുടി പിടിച്ച് വലിച്ചു. മറ്റ് ചിലര്‍ കല്ല് പോലും അവര്‍ക്ക് നേരെ എറിഞ്ഞു എന്നാണ് റിപോര്‍ട്. ലോകപൈതൃക സൈറ്റില്‍ നിയമം ലംഘിച്ച് പ്രവൃത്തിച്ചതിന് സ്ത്രീയെ അറസ്റ്റ് ചെയ്യുകയും പിഴ ചുമത്തുകയും ചെയ്തുവെന്ന് റിപോര്‍ട് വ്യക്തമാക്കുന്നു.
Logran bajar a Mujer que se subió a la Piramide en Chichen-Itza obstruyendo la ley, es detenida y la abuchean😱. pic.twitter.com/g0Cxoc9Q9V
— Fernando Salvador (@ferchavagil) November 21, 2022
Keywords: Mexico, News, World, attack, Woman, Angry mob attacks tourist for dancing on Mayan pyramid in Mexico.