SWISS-TOWER 24/07/2023

ചൂടന്‍ ഫോട്ടോ ഷൂട്ട്; ഭാര്യയെ കൊല്ലാന്‍ ശ്രമിച്ച അമേരിക്കന്‍ കോടീശ്വരന്‍ അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

വാഷിംഗ്ടണ്‍: ഭാര്യയെ കൊല്ലാന്‍ അമേരിക്കന്‍ കോടീശ്വരന്‍ മുന്‍ സൈനീക ഉദ്യോഗസ്ഥന്റെ സഹായം തേടി. മോഡലായ ഭാര്യ മനം മയക്കുന്ന ഫോട്ടോ ഷൂട്ടില്‍ പങ്കെടുക്കുകയും മറ്റ് പുരുഷ മോഡലുകളുമായി ഇടപഴകുകയും ചെയ്തതാണ് ദിനോ ഗുഗ്ലിയേല്‍ മെല്ലി (52)യെ ചൊടിപ്പിച്ചത്.

രണ്ട് കുട്ടികളുടെ മാതാവായ മോണിക്ക (32)യെ കൊലപ്പെടുത്താനാണ് മെല്ലി സൈനീക ഉദ്യോഗസ്ഥന് കൈക്കൂലി വാഗ്ദാനം ചെയ്തത്. 2003ലാണ് മോണിക്ക മെല്ലിയെ വിവാഹം കഴിക്കുന്നത്. രണ്ട് പെണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കിയ ശേഷമാണ് അവര്‍ മോഡലിംഗ് രംഗത്തെത്തിയത്. 2010ലായിരുന്നു ഇത്. എന്നാല്‍ അടിവസ്ത്രങ്ങളുടെ ഫോട്ടോ ഷൂട്ടില്‍ പങ്കെടുത്തതോടെ മെല്ലി ഭാര്യയ്‌ക്കെതിരെ തിരിഞ്ഞു.

ചൂടന്‍ ഫോട്ടോ ഷൂട്ട്; ഭാര്യയെ കൊല്ലാന്‍ ശ്രമിച്ച അമേരിക്കന്‍ കോടീശ്വരന്‍ അറസ്റ്റില്‍ഒടുവില്‍ ഇരുവരും പിരിയാന്‍ തീരുമാനിച്ചു. കുട്ടികളുടെ അവകാശത്തിനായി മെല്ലി കോടതിയെ സമീപിച്ചു.
2012ല്‍ മാക്‌സിം കവറില്‍ അടിവസ്ത്രം ധരിച്ച ഭാര്യയുടെ ചിത്രങ്ങള്‍ അച്ചടിച്ചുവന്നതോടെ മെല്ലി മോണിക്കയെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി 80,000 യുഎസ് ഡോളര്‍ സൈനീക ഉദ്യോഗസ്ഥന് വാഗ്ദാനം നല്‍കി. എന്നാല്‍ വാഗ്ദാനം നിരസിച്ച ഉദ്യോഗസ്ഥന്‍ പരാതിയുമായി പോലീസിനെ സമീപിച്ചു. മെല്ലി ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ്.

SUMMARY: US: An American businessman bribes ex-army official to kill his wife Monica, an actress cum model, out of jealousy for her seductive photo shoots and her closeness with other male models.

Keywords: US Tycoon, Murder attempt, Bribe, Army officer, Modeling,


Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia