SWISS-TOWER 24/07/2023

ഫേസ്ബുക്ക് ബൈബിളിനെയും തോല്‍പിച്ചു

 


ADVERTISEMENT

ന്യൂയോര്‍ക്ക്: ലോകമെമ്പാടുമുളള മനുഷ്യരുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിയ ഫേസ്ബുക്ക് ബൈബിളിനെയും തോല്‍പിച്ചു. അമേരിക്കയില്‍ ദിവസവും ബൈബിള്‍ നോക്കുന്നവരെക്കാള്‍ കൂടുതല്‍ പേര്‍ ഫേസ്ബുക്ക് നോക്കുന്നുണ്ടെന്നാണ് പുതിയ സര്‍വ്വേ ഫലം.

ഫേസ്ബുക്കിലെ ആകെ അംഗങ്ങളുടെ 19 ശതമാനവും വരുന്നത് അമേരിക്കയില്‍ നിന്നാണ് എന്നതിനാലാണ് അമേരിക്കയില്‍ ഈ പഠനം നടത്തിയത്. സിബിസി ടെലിവിഷന്‍ നടത്തിയ സര്‍വേയനുസരിച്ച് നാല്‍പത് ദശലക്ഷംപേരാണ് അമേരിക്കയിലും കാനഡയിലുമായി ബൈബിള്‍ വായിക്കുന്നത്. ഇതില്‍ കൂടുതല്‍ പേര്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നു എന്നാണ് ഫേസ്ബക്കിന്റെ കണക്കുകള്‍ പറയുന്നത്.
ഫേസ്ബുക്ക് ബൈബിളിനെയും തോല്‍പിച്ചു
240 ദശലക്ഷത്തിന് അടുത്താണ് അമേരിക്കയിലെ ഫേസ്ബുക്ക് അംഗങ്ങളുടെ എണ്ണം. ഇതില്‍ 42 ശതമാനം ദിവസവും ഫേസ്ബുക്ക് നോക്കുന്നുണ്ട്. ഫേസ്ബുക്കില്‍ ഒരോ നാലുമാസത്തിലും വരുന്ന ഹിറ്റ് എല്ലാ ഭൂഖണ്ഡങ്ങളിലേയും ജനസംഖ്യയെക്കാള്‍ അധികമാണെന്നാണ് റിപ്പോര്‍ട്ട്.

SUMMARY: Of course, there are probably plenty of people who read both Facebook AND the Bible each day, and those people are probably the ones sharing biblical quotes in your newsfeed all the time.

Keywords: Facebook, Bible, US,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia