അമേരിക്ക മത സ്വാതന്ത്ര്യത്തിന് മേല്‍ പടുത്തുയര്‍ത്തപ്പെട്ട രാജ്യം: ട്രമ്പിനെതിരെ ഏഞ്ചലീന ജൂലി

 


ADVERTISEMENT

ലണ്ടന്‍: (www.kvartha.com 18.05.2016) മുസ്ലീങ്ങള്‍ക്കെതിരെ റിപ്പബ്ലിക്കന്‍ നേതാവ് ഡൊണാള്‍ഡ് ട്രമ്പ് നടത്തുന്ന ഇസ്ലാം വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ ഹോളീവുഡ് താരം ഏഞ്ചലീന ജൂലി. യുണൈറ്റഡ് നാഷന്‍സ് ഹൈ കമീഷണര്‍ ഫോര്‍ റെഫ്യൂജീസിന്റെ പ്രത്യേക പ്രതിനിധിയാണ് ഏഞ്ചലീന ജൂലി.
അമേരിക്ക മത സ്വാതന്ത്ര്യത്തിന് മേല്‍ പടുത്തുയര്‍ത്തപ്പെട്ട രാജ്യം: ട്രമ്പിനെതിരെ ഏഞ്ചലീന ജൂലി
യൂറോപ്പിലെ അഭയാര്‍ത്ഥി പ്രതിസന്ധിയോട് പ്രതികരിക്കുകയായിരുന്നു ഏഞ്ചലീന. ട്രമ്പിന്റെ പരാമര്‍ശങ്ങളോട് യോജിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് കണ്ണടച്ച്, നിഷേധാത്മകമായി തലയാട്ടിക്കൊണ്ടായിരുന്നു ഏഞ്ചലീനയുടെ മറുപടി.

മത സ്വാതന്ത്ര്യത്തിന് മേല്‍ പടുത്തുയര്‍ത്തപ്പെട്ട രാജ്യമാണ് അമേരിക്ക. അമേരിക്കന്‍ പ്രസിഡന്റാകാന്‍ പോകുന്ന ഒരാളില്‍ നിന്നുമാണ് ഈ വാക്കുകള്‍ കേട്ടത് ഖേദകരമാണെന്നും അവര്‍ പറഞ്ഞു.

അഭയാര്‍ത്ഥികളെ സഹായിക്കേണ്ടത് ഓരോരുത്തരുടേയും കര്‍ത്തവ്യമാണെന്നും ഏഞ്ചലീന വ്യക്തമാക്കി.

SUMMARY: London: Angelina Jolie Pitt on Monday lashed out at Donald Trump for his controversial remarks against Muslims.

Keywords: Angelina Jolie, Donald Trump, US, London, World.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
kvarthakochi
kvarthakochi

154168 Articles

Tags

Share this story

wellfitindia