യുഎസ് മോഡി വിരോധം അവസാനിപ്പിക്കുന്നു; നാന്‍സി പവ്വല്‍ മോഡിയുമായി കൂടിക്കാഴ്ച നടത്തും
Feb 11, 2014, 14:00 IST
വാഷിംഗ്ടണ്‍: ഗുജറാത്ത് വര്‍ഗീയ കലാപങ്ങളുടെ പേരില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡിയുമായി അകലം പാലിച്ചിരുന്ന യുഎസ് വീണ്ടുവിചാരത്തിന് തയ്യാറാകുന്നതായി റിപോര്‍ട്ട്. യുഎസ് അംബാസഡര്‍ നാന്‍സി പവ്വല്‍ മോഡിയുമായി കൂടിക്കാഴ്ച നടത്താനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. യൂറോപ്യന്‍ രാജ്യങ്ങളും ഓസ്‌ട്രേലിയയും മോഡി വിരോധം അവസാനിപ്പിച്ച സാഹചര്യത്തില്‍ യുഎസും പുനപരിശോധനയ്ക്ക് ഒരുങ്ങുകയാണ്.
വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഭൂരിപക്ഷം ലഭിക്കുമെന്നും മോഡി പ്രധാനമന്ത്രിയാകുമെന്നുമുള്ള സര്‍വേ റിപോര്‍ട്ടുകളാണ് യുഎസിനെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം ഏത് പാര്‍ട്ടി അധികാരത്തിലെത്തിയാലും ഇന്ത്യയുമായുള്ള ബന്ധം അതേപടി തുടരുമെന്ന് യുഎസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത് ഇതിന്റെ അടിസ്ഥാനത്തിലാണ്.
SUMMARY: Washington: In a volte-face after years of shunning him over Gujarat riots, the US ambassador to India now plans to meet Bharatiya Janata Party's prime ministerial candidate Narendra Modi, a report said on Monday.
Keywords: Narendra Modi, Bharatiya Janata Party, Nancy Powell, United States of America

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.